Sections

ഡോക്ടർ, ജനറൽ ഫിറ്റ്നസ് ട്രെയ്നർ, അധ്യാപക, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, യോഗ ട്രെയിനർ, നഴ്സിങ് ഓഫീസർ, സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ, മെഡിക്കൽ ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Jun 21, 2025
Reported By Admin
Recruitment opportunities for various posts including Doctor, General Fitness Trainer, Teacher, Phar

താൽക്കാലിക നിയമനം

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) പ്രാണിജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. എട്ടാം ക്ളാസ് പാസ്സായിരിക്കണം. പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങളിലെ മുൻപരിചയം, ഫോൺ നമ്പർ എന്നീ വിവരങ്ങളും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 27ന് രാവിലെ 9.30ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ബി 3 ബ്ലോക്കിലുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഡോക്ടർ നിയമനം

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ഈവനിംഗ് ഒ.പിയിൽ ഡോക്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ജൂൺ 25ന് രാവിലെ 10ന് മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ജനറൽ ഫിറ്റ്നസ് ട്രെയ്നർ നിയമനം

പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് ട്രെയ്നർ, ജിം ട്രെയ്നർ,ഫിറ്റ്നസ് കോച്ച് തുടങ്ങിയ കോഴ്സുകൾക്ക് കേന്ദ്രസർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക. അടിസ്ഥാന യോഗ്യത: പ്ലസ് ടു https://forms.gle/A3PU7xmAcgE9wWqz8 എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: 9495999731,8330092230.

അധ്യാപക നിയമനം

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 23ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 204082.

ഫാർമസിസ്റ്റ് നിയമനം

കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഫാം/ ഡിഫാം, ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ഉച്ച 12 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11.45 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.

ലാബ് അസിസ്റ്റന്റ് നിയമനം

കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് അസ്സിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിഎച്ച് എസ്സി/എംഎൽറ്റിയാണ് യോഗ്യത. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും അധികയോഗ്യതയുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ജൂൺ 28 ന് രാവിലെ 11 ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10.30 ന് കുടുംബാരോഗ്യകേന്ദ്രത്തിൽ പേര് രജിസ്റ്റർ രജിസ്റ്റർ ചെയ്യണം.

യോഗ ട്രെയിനർ കൂടിക്കാഴ്ച

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ആശുപത്രി/പ്രൊജക്ടുകളിൽ യോഗ ട്രെയിനർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗയിൽ എം എസ് സി / ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. തിരിച്ചറിയൽ രേഖ, യോഗ്യത, പ്രവർത്തി പരിചയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 27 രാവിലെ 11.30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.ഫോൺ: 04936 205949.

താൽക്കാലിക നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ നഴ്സിങ് ഓഫീസർ, സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ (പുരുഷൻ) തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിഎസ്സി നഴ്സിങ് /ജിഎൻഎം, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് നഴ്സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത. ഐസിയു/ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി കം മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം. വിമുക്തഭടന്മാർ, ഇലക്ട്രിക്കൽ പ്ലമ്പിങ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ, കോവിഡ് ബ്രിഗേഡായി ജോലി ചെയ്തവർ എന്നിവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 25 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിചേരണം. ഫോൺ: 04936 256229.

മെഡിക്കൽ ഓഫീസർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തി പരിചയം അഭികാമ്യം. സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ജൂൺ 25 രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.

അധ്യാപക നിയമനം

തോൽപ്പെട്ടി ഗവ. ഹൈ സ്കൂളിൽ എച്ച്എസ് ഗണിതം അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജൂൺ 23 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9946598351.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.