- Trending Now:
നൂൽപ്പുഴ രാജീവ് ഗാന്ധി ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അതത് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഗവ. എൻജിനീയർ സർട്ടിഫിക്കറ്റ്/പിജിഡിസിഎ/ എം എസ് സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും കംമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവൃത്തി പരിചയവും അഭികാമ്യം. ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്ന് (ജൂൺ 20) സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ലൈബ്രേറിയൻ തസ്തികയിലേക്ക് രാവിലെ 11.30 നും കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉച്ച രണ്ടിനുമാണ് കൂടിക്കാഴ്ച. ഫോൺ-9495073565.
അടൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം). യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 23 ന് രാവിലെ 10.30-ന് ഹാജരാകണം. അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് ഇക്കണോമിക്സ്) യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂൺ 24 ന് രാവിലെ 10.30ന് അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻഎഞ്ചിനീയറിംഗ്) ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂൺ 25 ന് രാവിലെ 10.30ന് . അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂൺ 26 ന് രാവിലെ 10.30ന് അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്എഞ്ചിനീയറിംഗ്) ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂൺ 26 ന് രാവിലെ 10.30 ന്.
വെബ് സൈറ്റ്: www.cea.ac.in, ഫോൺ - 8547005100.
പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലിഷ് പ്രാവീണ്യം മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷിൽ ബിരുദം (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), ടിടിസി/ഡിഎഡ്/ഡിഎൽഎഡ്/ബിഎഡാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജൂൺ 21 ന് രാവിലെ 11 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തണം. ഫോൺ: 04936 202593.
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ 11 മണിക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്താണ് അഭിമുഖം നടത്തുക. ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ളവർ, അന്നേ ദിവസം അപേക്ഷ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന പ്രകാരം താത്കാലിക നിയമനം നൽകും. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിദിനം 710/- രൂപ നിരക്കിൽ വേതനം ലഭിക്കും (പ്രതിമാസം പരമാവധി വേതനം 19,170/- രൂപ). എന്നാൽ, യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്ന് കമാൻഡന്റ് അറിയിച്ചു. ഫോൺ- 04872328720.
എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേകക് താൽക്കാലിക നിയമനത്തിനായി 28 ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിപിആർടി/ ബിഎംആർടി യോഗ്യതയും രജിസ്ട്രേഷനുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.