Sections

ടീച്ചിങ് അസിസ്റ്റന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, അധ്യാപക, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, സ്റ്റുഡന്റ് കൗൺസലർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jun 19, 2025
Reported By Admin
Recruitment opportunities for various posts including Teaching Assistant, Junior Public Health Nurse

ടീച്ചിങ് അസിസ്റ്റന്റ് നിയമനം

വയനാട് ജില്ലയിലെ പൂക്കോട് കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജിയിൽ ഡെയറി മൈക്രോബയോളജി ടീച്ചിങ് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബേസിക് ഡിഗ്രി ഇൻ ബി.ടെക്ക് ഡെയറി സയൻസ്/ഡെയറി ടെക്നോളജി ആൻഡ് എം.ടെക്ക് ഇൻ ഡെയറി മൈക്രോബയോളജി, നെറ്റ്. പ്രായപരിധി: 18-41. വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 25ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

നൂൽപ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്കൂളിൽ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ) തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസിയും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ അംഗീകരിച്ച ജിഎൻഎം/എഎൻഎം/ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ് /കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ ഐഡി പ്രൂഫ് എന്നിവ സഹിതം ജൂൺ 20 ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9495073565.

അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ യുപിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ 20 ന് രാവിലെ രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9446460651.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ നിയമനം

നല്ലൂർനാട് മോഡൽ റസിഡൻഷൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ അതത് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഗവ. എൻജിനീയർ സർട്ടിഫിക്കറ്റ്/പിജിഡിസിഎയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ലൈബ്രേറി സയൻസിൽ ബിരുദവും (ബിഎൽഐഎസ്സി/എംഎൽഐഎസ്സി) ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയർ പരിജ്ഞാനം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷയുമായി ജൂൺ 20 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ എത്തണം. ഒരേ സ്ഥാപനത്തിൽ മൂന്ന് വർഷവും ജില്ലയിൽ അഞ്ച് വർഷവും ജോലി ചെയ്തവർ അപേക്ഷിക്കണ്ടതില്ല. ഫോൺ: 04935 293868, 9847906073.

അധ്യാപക നിയമനം

തൃക്കൈപ്പറ്റ ഗവ ഹൈസ്കൂളിൽ എൽപിഎസ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 24 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ഗസ്റ്റ് അധ്യാപക നിയമനം

കെ.കെ.ടി.എം. ഗവ. കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 25 ന് രാവിലെ 10.30 ന് കോളേജിൽ കൂടികാഴ്ച്ചയ്ക്ക് നേരിട്ട് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ: 0480 2802213, 9400859413.

സ്റ്റുഡന്റ് കൗൺസലർ നിയമനം

പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിന്റെ കീഴിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ മോഡൽ റെസിഡൻഷ്യൽ സ്കൂളിലും രണ്ട് സ്റ്റുഡന്റ് കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി /എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗൺസലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ് സി സൈക്കോളജി (കേരളത്തിന് പുറത്തുള്ള സർവകലാശാലയിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം) എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വാക് ഇൻ ഇന്റർവ്യൂ ജൂൺ 24ന് ഉച്ചക്ക് 2 ന് പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൽനടക്കും.ഫോൺ:0475-2222353.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.