- Trending Now:
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയന്റിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽവിവരങ്ങൾക്കും: sribs.kscste@gmail.com, ഫോൺ: 0481-2500200.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: പിജിഡിസിഎ/തത്തുല്യ യോഗ്യതയും പ്രവൃത്തി പരിചയവും. കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് ആശുപ്രതി ഓഫീസിൽ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം, മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവയുമായെത്തണം.
ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫിസിക്കൽ എജുക്കേഷൻ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 19ന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2963244, 8547005025.
പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നിശ്ചിത യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 25 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2786270.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്സ് ബിരുദവും പെർമെനന്റ് ടി.സി.എം.സി. രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകർക്ക് മെയ് 31ന് 62 വയസ് കവിയരുത്. 50,000 രൂപ ശമ്പളം ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 25ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഓൺലൈൻ ലിങ്കിൽ അപ്ലോഡ് ചെയ്യണം. അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ/തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. ഓൺ ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/m53RHUg28kZhTmKZA പരീക്ഷ/ഇന്റർവ്യൂവിന് പങ്കെടുക്കുന്ന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഹാജരാക്കണം. പരീക്ഷ/ ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും.
തൃശൂർ ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും സിവിൽ/ അഗ്രികൾച്ചർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. 65 വയസിന് താഴെ പ്രായം ഉള്ളവരായിരിക്കണം അപേക്ഷകർ. സൈറ്റ് വിസിറ്റിന് യാത്രാബത്ത ഉൾപ്പെടെ പ്രതിദിനം 1,530/ രൂപ നിരക്കിൽ ഒരു മാസം പരമാവധി 22,950/ രൂപയാണ് വേതനം. ബയോഡാറ്റായും വയസ്, വിദ്യഭ്യാസ യോഗ്യത സർവീസ് രേഖ (പെൻഷൻ പുസ്തകം മുതലായവ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 'ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാപഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി.ഒ. തൃശൂർ, 680003' എന്ന വിലാസത്തിൽ ജൂൺ 25 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ: 0487 2364095.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.