- Trending Now:
കോഴിക്കോട് ഇംഹാൻസിലേക്ക് ടെലിമെന്റൽ ഹെൽത്ത് പ്രോഗ്രാമിൽ സീനിയർ റസിഡന്റ്/കൺസൾട്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം ഒരു ലക്ഷം രൂപ. യോഗ്യതയുള്ളവർ ജൂൺ 23ന് രാവിലെ പത്ത് മണിക്ക് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഇംഹാൻസിലെത്തണം. യോഗ്യത: എംഡി ഇൻ സൈക്യാട്രി അല്ലെങ്കിൽ സൈക്യാട്രിയിൽ അതിന് തുല്യമായ അംഗീകൃത യോഗ്യത. മുൻഗണന: ടെലി മെഡിസിൽ/ടെലി ട്രെയിനിങ് മേഖലകളിൽ ക്ലിനിക്കൽ/ഗവേഷണ പരിചയം/ മൾട്ടിഡിസിപ്ലിനറി വിദ്ഗധരുമായി ജോലി ചെയ്തുളള പരിചയം, ഇൻഡെക്സ്ഡ് ജേർണലുകളിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾ. വിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ: 0495 2359352.
ഐഎച്ച്ആർഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കരാറടിസ്ഥാനത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത: അതാത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും, നെറ്റും. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. പങ്കെടുക്കുന്നവർ ജൂൺ 19ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പും സഹിതം എത്തണം. ഫോൺ: 0495-2963244, 8547005025.
അഞ്ചാംലുമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൂവോളജി എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽകാലിക ഒഴിവുകളിലേക്ക് ജൂൺ 19 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 0474-2920346. ഇമെയിൽ: ghss02018@gmail.com.
കതിരൂർ ജി.വി.എച്ച്.എസ്സിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.ജി, ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് അഭിമുഖത്തിന് സ്കൂളിൽ എത്തണം. ഫോൺ: 7510153050, 9947085920.
സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.