- Trending Now:
സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂൺ 18 ന് വൈകിട്ട് മൂന്നിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9400822976.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എംസിഎ/പിജിഡിസിഎ യോഗ്യതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ജൂൺ 23 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി/ തത്തുല്യം, ദേശീയ നഴ്സിങ് കൗൺസിൽ/ കേരള നഴ്സ് ആൻഡ് മിഡ്വൈഫ് കൗൺസിൽ നൽകുന്നതോ ആയ ഓക്സിലറി നഴ്സ് ആൻഡ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്/ തത്തുല്യമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി എസ് സി നഴ്സിങ്/ ജനറൽ നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂൺ 23 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം/ തത്തുല്യം, ലൈബ്രേറിയനായുള്ള പ്രവർത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 23 ന് ഉച്ച 12 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളുമായി ജൂൺ 23 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0466 2212223, nsgscollege@gmail.com.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.