- Trending Now:
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2025- ലേക്ക് അപേക്ഷ ക്ഷണിച്ചു.
https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. 2025 ജൂൺ 26 ന് രാത്രി പതിനൊന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 ആഗസ്റ്റ് ആറ് മുതൽ ആഗസ്റ്റ് 11 വരെ നടത്തും. 261 ഒഴിവുകളാണുള്ളത്. സിലബസ്, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.18003093063 എന്ന ടോൾ ഫ്രീ നമ്പറിലോ, പ്രവൃത്തിദിനങ്ങളിൽ 080-25502520 എന്ന ഹെൽപ് ലൈൻ നമ്പറിലോ, ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.