- Trending Now:
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2768075.
ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി കൊടുവള്ളി ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി സർജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാവണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18ന് ഉച്ച 2.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2768075.
കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിലെ വരിങ്ങിലോറമല സാമൂഹിക പഠനമുറികളിലും നന്മണ്ട ഗ്രാമപഞ്ചായത്തിലെ പെരിങ്ങോടുമല സാമൂഹിക പഠനമുറികളിലും രണ്ട് ഫെസിലിറ്റേറ്റർമാരെ നിയമിക്കും. യോഗ്യത: ഡിഗ്രി, പിജി, ബി.എഡ്, ഡി.ഇ ഐഎഡ്. പിജി, ബി.എഡ് ഉള്ളവർക്ക് മുൻഗണന. അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 9496070370.
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ കാത്ത്ലാബ് ടെക്നീഷ്യൻ, ന്യൂറോ ടെക്നീഷ്യൻ എന്നീ തസ്തികയിലേയ്ക്ക് ജൂലൈയ് 22 ന് രാവിലെ 10.30 ന് വാക്-ഇൻ ഇന്റർവ്യൂ നടക്കും. കാത്ത്ലാബ് ടെക്നീഷ്യന് ഗവ. അംഗീകൃത ബിസിവിടി/ഡിസിവിടി കോഴ്സ് പാസ്സായിരിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത്ലാബ് പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ന്യൂറോ ടെക്നീഷ്യൻ തസ്തികക്ക് ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഹാജരാകണം. ഫോൺ: 0483 2762037.
മൃഗസംരക്ഷണവകുപ്പ് മല്ലപ്പളളി ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 21 രാവിലെ 11 നാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762.
വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളായിരിക്കണം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെ പരിഗണിക്കും. താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിലെ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ് തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ വഴി താത്കാലിക നിയമനം നടത്തും. അപേക്ഷകർ വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജെന്റ് കോഴ്സ് പാസ്സായിരിക്കണം. അതോടൊപ്പം, കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് - ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചവരെയും അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ഒ.എഫ്) അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ(ഡി.എഫ്.ഇ)/സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.എഫ്)എന്നിവയിൽ ഏതെങ്കിലും കോഴ്സ് വിജയിച്ചവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 22ന് രാവിലെ 11ന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2563726.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.