- Trending Now:
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രെയിനിങ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ എലത്തൂർ ഗവ. ഐടിഐയിൽ നടക്കും. കുറുവങ്ങാട് ഗവ. ഐടിഐയിൽ പ്ലംബർ ട്രെയിനിങ് ഇൻസ്ട്രക്ടർ (യോഗ്യത: മൂന്ന് വർഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്) നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 30ന് രാവിലെ 10ന് നടക്കും. എലത്തൂർ ഗവ. ഐടിഐയിൽ വെൽഡർ ട്രെയിനിങ് ഇൻസ്ട്രക്ടർ (യോഗ്യത: മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (യോഗ്യത: മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ) എന്നിവയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 31ന് രാവിലെ 10ന് നടക്കും. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2371451, 2461898.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് ജില്ലാ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495 2768075.
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തങ്ങൾക്കായി ദിവസവേതനത്തിൽ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സിൽ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ. ഫോൺ: 0495 2370494.
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ് മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസി. പ്രൊഫസർമാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 17ന് രാവിലെ പത്തിന് കോളേജ് ഓഫീസിലെത്തണം. ഫോൺ: 0496 2536125, 9946632480.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എൽസി, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ 3 വർഷ ഡിപ്ലോമ/2 വർഷത്തെ ഐടിഐ (എൻസിവിടി, കെജിസിഇ), ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവർത്തനത്തിൽ രണ്ട് വർഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2355900.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണീറ്റുകളിലെ വെറ്ററിനറി സർജൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 16 ന് രാവിലെ 10.30 മുതൽ 11 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും. വെറ്ററിനറി സയൻസിലെ ബിരുദം,കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യത.
മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താൽകാലിക നിയമനം. വാക്ക്-ഇൻ-ഇന്റർവ്യൂ ജൂലൈ 16 ന് രാവിലെ 11 മണി മുതൽ 12 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് അവശ്യ യോഗ്യത. വെറ്ററിനറി ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവ അഭിലഷണീയ യോഗ്യതയാണ്.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.