Sections

ജൂനിയർ ഡോക്ടർ, ബോട്ട് ലാസ്കർ, ട്യൂട്ടർ, അധ്യാപക, അങ്കണവാടി കം ക്രഷ് ഹെൽപ്പർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവർ പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jul 14, 2025
Reported By Admin
Recruitment opportunities for various posts including Junior Doctor, Boat Lasker, Tutor, Teacher, An

ജൂനിയർ ഡോക്ടർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ, മെഡിക്കൽ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജൂനിയർ ഡോക്ടറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത- എംബിബിഎസ് ബിരുദം (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ/നാഷണൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം) അധിക യോഗ്യത: എംബിബിഎസ്സിനു ശേഷം ജനറൽ മെഡിസ്സിൻ, റേഡിയോ തെറാപ്പി, മെഡിക്കൽ ഓങ്കോളജി എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 50,000 രൂപ വേതനം. ഉദ്യോഗാർത്ഥികൾ ജൂലൈ 15ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495 2355900.

ബോട്ട് ലാസ്കർ: അപേക്ഷ ക്ഷണിച്ചു

കേഴിക്കോട് റൂറൽ പോലീസിനു കിഴിൽ വടകര തീരദേശ പോലീസ് സ്റ്റേഷനിൽ ബോട്ട് ലാസ്കർ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനം: 645 രൂപ. വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്. അഞ്ച് വർഷം ലാസ്കർ തസ്തികയിൽ സേവനം പരിചയം വേണം. പ്രായപരിധി: 18നും 40 വയസ്സിനും ഇടയിൽ. അപേക്ഷ ജില്ല പോലീസ് മേധാവി കോഴിക്കോട് റൂറൽ എന്ന വിലാസത്തിൽ ജൂലൈ 25 നകം നൽകണം. അപേക്ഷയോടോപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.

പ്രീ മെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിലെ മാവൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രാവിലെയും വൈകുന്നേരവും ട്യൂഷൻ എടുക്കാൻ ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളിൽ ബി എഡ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ഹൈസ്കൂൾ വിഭാഗത്തിലും ടിടിസി/തത്തുല്യ യോഗ്യതയുള്ളവർക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫീസിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 9188920084, 9495456579.

താൽക്കാലിക അധ്യാപക നിയമനം

ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി വിഭാഗത്തിലേക്ക് താൽക്കാലിക അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഇന്ന് രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി ഓഫീസിൽ.

അങ്കണവാടി കം ക്രഷ് അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ കൂത്താളി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് കൂത്താളി പഞ്ചായത്ത് പരിധിയിലുള്ള സ്ഥിര താമസക്കാരായ പഞ്ചായത്തിലെ 18നും 35നും ഇടയിൽ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 17ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോമും വിശദ വിവരണവും പേരാമ്പ്ര ശിശു വികസന പദ്ധതി ഓഫീസ്, കൂത്താളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

താത്കാലിക നിയമനം; കൂടിക്കാഴ്ച 19 ന്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ദേശിയതല ടെക്നിക്കൽ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്) എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയൻ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് ജൂൺ 19 ന് രാവിലെ 11 മണിക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജൂൺ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവർ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.