- Trending Now:
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ദേശിയതല ടെക്നിക്കൽ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്) എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയൻ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് ജൂൺ 19 ന് രാവിലെ 11 മണിക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജൂൺ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവർ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.
ചേർത്തലയിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർമാരെ നിയമിക്കുന്നു. fcicherthala11@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 14 വൈകിട്ട് നാല് മണി. ഫോൺ: 0478 2817234, 9847677549.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വൈകിട്ട് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സയന്റിഫിക് ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 30 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in.
തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ പ്രൊഡക്ഷൻ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് പരീക്ഷ/ കൂടിക്കാഴ്ച 16 രാവിലെ 10 ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് : www.gectcr.ac.in.
കൊട്ടിയം അസ്സീസി വുമൺ ആൻഡ് എൻട്രി ഹോമിൽ വിവിധ തസ്തികകളിൽ ഒഴിവ്. സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി, അഡ്വക്കേറ്റ് - എൽ.എൽ.ബി, കെയർ ടേക്കർ - പ്ലസ്ടു, മൾട്ടി ടാസ്ക് - അഞ്ചാം ക്ലാസ്, സെക്യൂരിറ്റി -പത്താം ക്ലാസ്. പ്രായപരിധി 30 വയസിന് മുകളിൽ. അപേക്ഷകൾ സുപ്പീരിയർ ജനറൽ (എൻ.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020 വിലാസത്തിൽ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോൺ: 0474 2952265, 9497755686, 7558818237.
തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള പരീക്ഷ / കൂടിക്കാഴ്ച ജൂലൈ 14 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തും. അഞ്ചാം ക്ലാസ് പാസ്സായ 20 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സെറ്റ്: www.keralasamakhya.org.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പദ്ധതി നടപ്പിലാക്കലുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ മാസ വേതന (കരാർ) അടിസ്ഥാനത്തിൽ ഒരു ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 18 ന് കൂടിക്കാഴ്ച നടത്തും. ബി.എസ്.സി അഗ്രികൾച്ചർ (ഫസ്റ്റ് ക്ലാസ്) / എം.എസ്.സി കെമിസ്ട്രി ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ജൂലൈ 18 രാവിലെ 10 ന് കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.