Sections

ഇസിജി ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ആർ ടെക്നീഷ്യൻ, എക്സ്റെ ടെക്നീഷ്യൻ, ദന്തൽ ഡോക്ടർ, ക്യാമ്പ് ഫോളോവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Friday, Jul 11, 2025
Reported By Admin
Recruitment opportunities for many posts including ECG Technician, Dialysis Technician, Cath Lab Tec

വാക്ക്-ഇൻ-ഇന്റർവ്യൂ

വയനാട്: ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ആർ ടെക്നീഷ്യൻ, എക്സ്റെ ടെക്നീഷ്യൻ /സിടി ടെക്നീഷ്യൻ തസ്തികളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ള 21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഇസിജി ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 15 ന് രാവിലെ ഒൻപതിനും എക്സറെ ടെക്നീഷ്യൻ /സിടി ടെക്നീഷ്യൻ, സിഎസ്ആർ ടെക്നീഷ്യൻ, കാത്ത്ലാബ് ടെക്നീഷ്യൻ, തസ്തികളിലേക്ക് അന്നേ ദിവസം ഉച്ച 12 നും അഭിമുഖം നടക്കും. ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളത് ജൂലൈ 16 ന് ഉച്ച 12 നും നടത്തും. ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത, രജിസ്ടേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ കാർഡ് എന്നിവയുടെ അസൽ, പകർപ്പ് സഹിതം ആശുപത്രിയിലെ പുതിയ സ്കിൽ ലാബിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240264.

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

വയനാട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. എൻഎച്ച്എം ഓഫീസിൽ നേരിട്ടോ തപാലായോ ഇ-മെയിൽ മുഖേനയോ അപേക്ഷ സ്വീകരിക്കില്ല. ഫോൺ: 04936 202771.

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.

ക്യാമ്പ് ഫോളോവർ നിയമനം

മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ ക്യാരിയർ തസ്തികകളിലെ 65 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. മുൻപരിചയമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡിന്റെ പകർപ്പും നാല് എ ഫോർ പേപ്പറുകളുമായി ജൂലൈ 14 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഇ മെയിൽ: cmdtkap4.pol@kerala.gov.in, ഫോൺ: 0497 2781316.

അധ്യാപക ഒഴിവ്

മങ്കടയിൽ പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹോട്ടൽ മാനേജ്മെന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, ബുക്ക് കീപ്പിംഗ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04933 295733 9916616596.

ഫീഡ് മിൽ ഓപ്പറേറ്റർ നിയമനം

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സ്ഥാപനമായ ആയൂർ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിലേക്ക് കാരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ഫീഡ് മിൽ ഓപ്പറേറ്ററെ ആവശ്യമുണ്ട്. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഡിപ്ലോമ/ ഐടിഐ ആണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിദിനം 710 രൂപ നിരക്കിൽ പരമാവധി പ്രതിമാസം 19170 രൂപയായിരിക്കും വേതനം. ഫോൺ നമ്പർ സഹിതം അപക്ഷകൾ ജൂലൈ 18 നു മുൻപായി അസിസ്റ്റന്റ് ഡയറക്ടർ, ഹാച്ചറി കോംപ്ലക്സ് തോട്ടത്തറ, ആയൂർ - 691533 വിലാസത്തിൽ അയയ്ക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പ് ഉൾപ്പെടുത്തിയിരിക്കണം.

അഭിമുഖം

കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് ജൂലൈ 14 രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജാരാകണം. വിവരങ്ങൾക്ക് www.ceknpy.ac.in ഫോൺ 0476-2665935.

വോക്ക്-ഇൻ-ഇന്റർവ്യൂ

കൊല്ലം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ എ.ടി.എൽ ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 15 ന് വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യരായവർ രാവിലെ 8.30 ന് എത്തണം. വിവരങ്ങൾക്ക് : https://kollam.kvs.ac.in ഫോൺ: 0474 27999494, 2799696.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.