- Trending Now:
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷനിൽ (അമൃത് 2.0) അർബൻ ഇൻഫ്രാസ്ട്രക്ചർ കം വാട്ടർ എക്സ്പേർട്ട് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://amrutkerala.in വെബ്സൈറ്റ് സന്ദർശിച്ച് https://forms.gle/yrXZKMotpdj4aN9XA ഗൂഗിൾ ഫോം വഴി സെപ്റ്റംബർ 15നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2320530/ 2323856.
സമഗ്രശിക്ഷാ കേരളം, സിവിൽ എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത : ബി.ടെക് (സിവിൽ), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്. യോഗ്യതതെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം സെപ്തംബർ 10 നു രാവിലെ 10 ന് സമഗ്ര ശിക്ഷാ കേരളം, ജില്ലാ ഓഫീസിൽ വോക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകാം. ഫോൺ : 0474-2794098.
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിലെ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ജനറൽ വിഭാഗത്തിൽ (ഒരൊഴിവ്) നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനംനടത്തും. യോഗ്യത: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിഗ്രി / ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈൽ സ്പെഷ്യലൈസേഷനോട് കൂടിയുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്ക് ഓട്ടോ ബോഡിപെയിന്റിംഗ് ട്രേഡിൽ എൻ ടി സി /എൻ എ സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം. അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം സെപ്തംബർ 10 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474 2712781.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.