- Trending Now:
കോഴിക്കോട് എലത്തൂരിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വൈകുന്നേരങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ട്യൂട്ടർമാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളിൽ ഡിഗ്രിയും ബി എഡ് ഉള്ളവർക്ക് ഹൈസ്കൂൾ വിഭാഗത്തിലും ടിടിസി തതുല്യ യോഗ്യതയുള്ളവർക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ജൂൺ പത്തിനകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 8547630149, 9526679624.
കോഴിക്കോട് ഇരിങ്ങല്ലൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (ആൺ) ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യുപി ട്യൂട്ടർമാർക്ക് ടിടിസിയും ഹൈസ്കൂൾ ട്യൂട്ടർമാർക്ക് (ഇംഗ്ലീഷ്, കണക്ക്, സോഷ്യൽ സയൻസ്, സയൻസ്, ഹിന്ദി) ബി എഡുമാണ് യോഗ്യത. അപേക്ഷ നൽകേണ്ട അവസാന തിയ്യതി ജൂൺ അഞ്ച്. ഫോൺ: 8547630159, 9447357661, 9633290365.
പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്താംക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു.പി വിഭാഗത്തിലേക്ക് ബിരുദവും ബി എഡ് അല്ലെങ്കിൽ ടിടിസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ ഏഴിനകം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9605996032, 7994965815.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഗാസ്ട്രോ എന്ററോളജി വിഭാഗത്തിനു കീഴിലെ ഐസിഎംആർ - ഇന്ത്യ സ്റ്റോൺ സ്റ്റഡി പ്രോജക്ടിനു വേണ്ടി പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് I (നോൺ മെഡിക്കൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ജൂൺ 9 രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528855, 2528055, www.tmc.kerala.gov.in.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. മോഡൽ പ്രീ സ്കൂളിൽ ദിവസവേതനത്തിൽ നഴ്സറി സ്കൂൾ ടീച്ചറെ നിയമിക്കും. യോഗ്യത: പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. 2026 മാർച്ച് വരെയോ സ്ഥിര നിയമനം ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. ഗ്രാമപഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ രണ്ടിന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 9447048178.
ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അസി. പ്രൊഫസർ ഗെസ്റ്റ് അധ്യാപക നിയമനത്തിന് ജൂൺ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്ത, നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം എത്തണം.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (ഡിഎ മൾട്ടിപ്പിൾ ഡിസെബിലിറ്റി) തസ്തികയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യം, മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി എംഎൽടി. ശമ്പളം: 22200-48000. പ്രായപരിധി: 01/01/2025 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള മൾട്ടിപ്പിൾ ഡിസെബിലിറ്റി വിഭാഗത്തിൽപ്പെട്ടവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഭിന്നശേഷി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽനിന്ന് എൻഒസി ഹാജരാക്കണം.
ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി 2025-2026 തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി ജില്ലയിലെ വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസിലേക്ക് പരമാവധി 10 മാസക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡയറി പ്രമോട്ടറെ നിയമിക്കുന്നു. ബ്ലോക്ക് പരിധിയിൽ നിന്നും നിബന്ധനകൾ പ്രകാരം ജോലി ചെയ്യാൻ താത്പര്യമുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000/- രൂപ ഇൻസെന്റീവ് നൽകും. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുളളവരും (01/01/2025ന്) കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരു മായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചിട്ടുളളവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന നൽകും. ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അവസരം ഉണ്ടാകുകയുള്ളൂ. അപേക്ഷകർ എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് (ആദ്യ പേജ്, മാർക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോറത്തിൽ അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ട താണ്. അപേക്ഷകർ ക്കുളള അഭിമുഖം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ച് ജൂൺ 5 ന് രാവിലെ 10.30 ന് നടത്തും. ഇന്റർവ്യുവിന് ഹാജരാകുമ്പോൾ അസൽ രേഖകൾ ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക് ലിസ്റ്റ് ജൂൺ 5 ന് വൈകീട്ട് 4 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീരപരിശീലന കേന്ദ്രത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 2 വൈകീട്ട് 3 വരെയാണ്. അതത് ക്ഷീരവികസന യൂണിറ്റിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫോറം അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.