Sections

അധ്യാപക, ട്രേഡ്സ്മാൻ, ഗസ്റ്റ് ലക്ചറർ, ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, May 31, 2025
Reported By Admin
Recruitment opportunities for various posts including Teacher, Tradesman, Guest Lecturer, Technical

നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചർ ഒഴിവ്

പെരുവ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചറുടെ (സീനിയർ) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളുമായി ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829252328.

അധ്യാപക ഒഴിവ്

കണ്ണാടിപ്പറമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ താൽക്കാലിക മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഇ മെയിൽ- ghsskpba@gmail.com, ഫോൺ: 9497695450

ട്രേഡ്സ്മാൻ നിയമനം

കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഇലക്ട്രോണിക്സ്, വെൽഡിങ്, ടർണിങ്, റഫ്രിജറേഷൻ ആന്റ് എയർ കണ്ടിഷനിങ് ട്രേഡുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയുടെ അസ്സൽ രേഖകൾ, പകർപ്പുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തണം. ഇ മെയിൽ: thsthottada@gmail.com, ഫോൺ: 9400006494.

വോക്ക് ഇൻ ഇന്റർവ്യൂ

കേന്ദ്രീയ വിദ്യാലയത്തിൽ ടി.ജി.ടി സംസ്കൃതം, ബാൽവടിക അധ്യാപകർ തസ്തികളിലെ കരാർ നിയമനത്തിനായി ജൂൺ മൂന്ന് രാവിലെ 8.30 ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക് : https://kollam.kvs.ac.in, https://kvsangathan.nic.in/administration/recruitment-rule.

ഗസ്റ്റ് ലക്ചറർ അഭിമുഖം

കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ്, തലശ്ശേരി, ചൊക്ലിയിൽ 2025-26 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിന് ജൂൺ 4ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രാഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9188900210.

താൽക്കാലിക നിയമനം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തി വരുന്ന വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് സായാഹ്ന കോഴ്സുകളിലേക്കുള്ള ഒരു താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ജൂൺ 3 ന് 10 മണിക്കാണ് അഭിമുഖം.

അഭിമുഖം

ആറൻമുള ഉള്ളന്നൂർ ആർ.ആർ.യു.പി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ (42 ദിവസം) അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എഡ്/ ടി ടിസി, കെ ടെറ്റ് യോഗ്യതയുള്ളവർ ജൂൺ നാലിന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ആറൻമുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

നിയമനം

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം/ ബിരുദാനന്തര ബിരുദവും 15 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in, 0471 2722748, 2722238, 2723177.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.