Sections

സബ് എഡിറ്റർ, ഇൻഫർമേഷൻ അസ്സിസ്റ്റന്റ്, കായിക പരിശീലന അധ്യാപക, കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Aug 25, 2025
Reported By Admin
Recruitment opportunities for various posts including Sub-Editor, Information Assistant, Sports Trai

വാക്ക്ഇൻ ഇന്റർവ്യൂ

ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം ജില്ലയിൽ പ്രിസം പാനലിലെ ഒഴിവുകളിലേക്ക് അർഹരായവരെ തെരഞ്ഞെടുക്കാൻ 2025 ഓഗസ്റ്റ് 26ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ കളക്ട്രേറ്റിലെ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടക്കും. സബ് എഡിറ്റർ, ഇൻഫർമേഷൻ അസ്സിസ്റ്റന്റ് പാനലുകളിലാണ് തെരഞ്ഞെടുപ്പ്. ജേർണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ ബിരുദവും ജേർണലിസം ഡിപ്ലോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റാകാൻ യോഗ്യത. മേൽയോഗ്യതയ്ക്കൊപ്പം ഒരു വർഷത്തെ ജേർണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കു സബ് എഡിറ്ററാകാം. ഉയർന്ന പ്രായപരിധി 35 വയസ്. അപേക്ഷ, യോഗ്യതാരേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം രാവിലെ 10.00 മണിക്കു ഹാജരാകണം. ഫോൺ: 0481-2562558, 2561030.

അഭിമുഖം

മാവേലിക്കര ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കായിക പരിശീലന അധ്യാപക തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 27 രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: 55 ശതമാനം മാർക്കോടുകൂടി ഫിസിക്കൽ എജ്യൂക്കേഷനിൽ ബിരുദം. ഫോൺ: 04792304494,8547005046.

അധ്യാപക നിയമനം

കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഒന്നാം ക്ളാസ് ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ഓഗസ്റ്റ് 26ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 04829295131.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.