- Trending Now:
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 'ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസം' പദ്ധതിയുടെ ഭാഗമായി മീനമ്പലം ജി.എൽ.പി.എസ്, കുന്നിക്കോട് ജി.എൽ.പി.എസ് സ്കൂളുകളിലെ ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി. ഇവരുടെ അഭാവത്തിൽ ഹിയറിംഗ് ഇംപയേർഡിൽ ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും. യോഗ്യതാസർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
കുളത്തുപ്പുഴ ജി.എച്ച്.എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ജിമ്മി ജോർജ് വോളിബോൾ കോർട്ട് അക്കാഡമിയിലേക്ക് വോളിബോൾ കോച്ച്, കോച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. യോഗ്യത: വോളിബോൾ കോച്ച്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും വോളിബോളിൽ ഡിപ്ലോമ. കോച്ച് അസിസ്റ്റന്റ്- ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരിക്കണം. പ്രദേശവാസികൾക്ക് മുൻഗണ. പ്രായപരിധി: 18 വയസിന് മുകളിൽ. യോഗ്യതാസർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബർ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള റെഫ്രിജറേറ്റർ & എസി ടെക്നിഷ്യൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ വിഭാഗത്തിനായുള്ള ഒരു ഒഴിവിലേക്ക് നവംബർ 3ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ/ ഈ ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും/ NAC-യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേദിവസം രാവിലെ 10.15ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്,ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം. അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. വിരമിച്ച അധ്യാപകർ സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രതിഫലം ഇല്ലാതെ സന്നദ്ധ അധ്യാപകരായി ക്ലാസെടുക്കുന്നതിന് അവസരം നൽകും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ് എന്നിവ സഹിതം നവംബർ ഒന്നിന് രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന കുടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങൾക്കുള്ള കുടിക്കാഴ്ച്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി,പൊളിറ്റിക്സ് എന്നീ വിഷയങ്ങൾക്കുള്ള കൂടിക്കാഴ്ചയും നടക്കും. ഫോൺ: 04936 202091.
കോരപ്പുഴയുടെയും അനുബന്ധ കായലുകളുടെയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടർ പാട്രോളിംങ്ങിനായി ഫിഷറീസ് ഗാർഡിനെ ദിവസ വേതനത്തിൽ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 18-45 വയസ്സ്. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ഔട്ട് ബോർഡ് മോട്ടോർ എൻജിൻ പ്രവർത്തിപ്പിക്കാൻ അംഗീകൃത ഏജൻസിയിൽ നിന്നുള്ള ലൈസൻസ് നിർബന്ധം. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ അംഗീകൃത ഏജൻസിയിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് മുൻഗണന. നവംബർ മൂന്നിന് രാവിലെ 10.30ന് വെസ്റ്റ്ഹിൽ, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, മറ്റ് രേഖകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടെത്തണം. ഫോൺ: 0495 2383780.
കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദം/ഡിപ്ലോമ, പ്രവൃത്തി പരിചയം. ശബളം: പ്രതിമാസം 5000 രൂപ. വയസ്സ്: 18-50. ബന്ധപ്പെട്ട ഒർജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യലയത്തിൽ അഭിമുഖത്തിന് നേരിട്ടെത്തണം.
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ബ്ലോക്കുകളിൽ നിലവിലുള്ളതും ഉടൻ ഉണ്ടാവാൻ സാധ്യതയുള്ളതുമായ വെറ്ററിനറി സർജൻ തസ്തികയിലെ ഒഴിവുകളിലേക്ക് പരമാവധി 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ നാലിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോൺ: 0495 2768075.
എലത്തൂർ ഗവ. ഐടിഐയിൽ 2025-26 അധ്യയന വർഷത്തിൽ വെൽഡർ ട്രേഡിൽ കരാറടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. യോഗ്യത: കേരള സർക്കാർ അംഗീകരിച്ച പോളിടെക്നിക്കിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/തത്തുല്യം. പ്രതിമാസം വേതനം: 27,825 രൂപ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ നാലിന് ഉച്ച 2.30-ന് ഐടിഐയിൽ നേരിട്ടെത്തണം. ഫോൺ: 0495 2371451/0495 2461898.
കോളേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എച്ച്.എസ്.ടി കമ്പ്യൂട്ടർ സയൻസ് സീനിയർ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ നാല് രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9961161649.
ജില്ലയിൽ ആരോഗ്യകേരളം മുഖേനെ ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനും അല്ലെങ്കിൽ ഹിയറിങ് ലാംഗ്വേജ് ആൻഡ് സ്പീച്ച് ഡിപ്ലോമയും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ നവംബർ 10 വൈകിട്ട് നാലിനകം എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനെയോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ www.aroghyakeralam.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04936 202771.
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. നവംബർ 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷാ ഫോം മീനങ്ങാടിയിലുള്ള ഹൗസിംഗ് ബോർഡിന്റെ വയനാട് ഡിവിഷൻ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ: 04936 247442, 9947552265.
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിംഗ് ( കെ പി എസ് സി അംഗീകരിച്ചത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം നവംബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നവംബർ അഞ്ചിന് രാവിലെ പത്ത് മണി മുതൽ കോളേജിൽ നടക്കും. എം എസ് സി /എം സി എ / എം ടെക് വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.