- Trending Now:
കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണൽ ഓഫീസിൻറെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻറെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം ബാങ്കിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് നിർവ്വഹിച്ചു.
എറണാകുളം കാനൻ ഷെഡ് റോഡിലെ കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡ സോണൽ മേധാവിയും ജനറൽ മാനേജറുമായ പ്രജിത്ത് കുമാർ ഡി, ഡെപ്യൂട്ടി ജനറൽ മാനേജർമായ കെ. ആർ. കഗദാൽ, അനീഷ്കുമാർ കേശവൻ, അൻമയ് കുമാർ മിശ്ര, എറണാകുളം സോണൽ ഓഫിസിനു കീഴിലുള്ള റീജണൽ മേധാവികൾ, ബാങ്കിൻറെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം ജോസ് ജങ്ഷനിലുള്ള ബറോഡ അക്കാദമിയിൽ എത്തിയ ബീന വഹീദ് ബാങ്ക് ജീവനക്കാരുമായി ആശയവിനിമയവും നടത്തി. ബാങ്കിൻറെ ചട്ടഞ്ചാൽ ശാഖയുടെ ഓൺലൈനായുള്ള ഉദ്ഘാടനവും എക്സിക്യീട്ടീവ് ഡയറക്ടർ നിർവ്വഹിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണിൽ നിന്നുള്ള ഉയർന്ന ആസ്തിമൂല്യമുള്ള വ്യക്തികൾ, പ്രമുഖ കോർപ്പറേറ്റ് ഇടപാടുകാർ എന്നിവർക്കായി സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും എക്സിക്യൂട്ടീവ് ഡയറക്ടർ ബീന വഹീദ് അഭിസംബോധന ചെയ്തു.
ബാങ്കിൻറെ മുഖ്യ വിപണിയാണ് കേരളമെന്നും സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയിൽ ബാങ്കിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് പുതിയ കെട്ടിടത്തിൻറെ നിർമാണത്തിലൂടെ പ്രതിഫലിക്കുന്നതെന്നും ഉപഭോക്താക്കളെ കൂടുതൽ മികച്ച രീതിയിൽ പിന്തുണക്കാൻ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സഹായിക്കുമെന്നും ബീന വഹീദ് പറഞ്ഞു.
പുതിയ കെട്ടിടം 21 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബാങ്കിൻറെ കേരളത്തിലെ ആകെ ബിസിനസ് 46,475 കോടി രൂപയാണ്. 20,621 കോടി രൂപയുടെ നിക്ഷേപങ്ങളും 25,854 കോടി രൂപയുടെ വായ്പകളുമാണ് ഇവിടെ നിന്നുള്ളതെന്ന് 2026 ജനുവരി 31-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 248 ശാഖകളും, 7 ഡിജിറ്റൽ സേവന കേന്ദ്രങ്ങളും, 263 എടിഎമ്മുകളും, 1800 ജീവനക്കാരുമാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.