Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്; 1,520 രൂപ കുറഞ്ഞു

Friday, Feb 06, 2026
Reported By Admin
Gold Price Falls Again in Kerala; Rate Drops for Third Consecutive Day

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,520 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയിലേക്ക് താഴ്ന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് സംഭവിക്കുന്നത്.

ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് അടുത്ത ദിവസം രാവിലെ രണ്ട് തവണ വില ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം വില രണ്ട് തവണ വർധിച്ച് 1,12,320 രൂപയിലേക്ക് ഉയർന്നിരുന്നു. തുടർന്ന് ഫെബ്രുവരി മൂന്നിന് രാവിലെ വില കുറയുകയും ഉച്ചയ്ക്ക് വീണ്ടും വില വർധിക്കുകയും ചെയ്തതിനെത്തുടർന്ന് സ്വർണവില 1,12,880 രൂപയിലേക്ക് എത്തുകയും നാലിന് രാവിലെ വില വർധിക്കുകയും ഉച്ചയ്ക്ക് ശേഷം വില താഴ്ന്ന് 1,16,920 രൂപയിലേക്ക് എത്തുകയുമായിരുന്നു.

നേരത്തെ, ജനുവരി 29ന് 1,31,160 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയും ഫെബ്രുവരി ഒന്നിന് 1,17,760 രൂപയിലേക്ക് എത്തുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.