Sections

റോഷൻ മാത്യുവിന്റെ നാടകം 'ബൈ ബൈ ബൈപ്പാസ്' ബിനാലെ പവലിയനിൽ ഇന്ന് (വെള്ളി) വൈകീട്ട്

Friday, Feb 06, 2026
Reported By Admin
Roshan Mathew’s Play ‘Bye Bye Bypass’ to Be Staged at Bastion Bungalow Biennale Pavilion Today

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടൻ റോഷൻ മാത്യു സംവിധാനം ചെയ്യുന്ന 'ബൈ ബൈ ബൈപാസ്' നാടകം ബാസ്റ്റ്യൻ ബംഗ്ലാവ് ബിനാലെ പവിലിയനിൽ വൈകിട്ട് 7 മണിക്ക് അരങ്ങേറും. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നാടകത്തിനുള്ള പ്രവേശനം നിയന്ത്രിതമായതിനാൽ സീറ്റുകൾ പരിമിതമാണ്. 400 രൂപ നിരക്കിലുള്ള ടിക്കറ്റുകൾ ഉച്ചയ്ക്ക് മൂന്ന് മണി മുതൽ വേദിയിൽ ലഭ്യമാകും.

ഫ്രാൻസിസ് തോമസ്, ശ്രുതി രാമചന്ദ്രൻ, റോഷൻ മാത്യു എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ നാടകത്തിൽ ദർശന രാജേന്ദ്രൻ, അശ്വതി മനോഹരൻ, സഞ്ജയ് മേനോൻ, ശ്യാംപ്രകാശ് എം.എസ്, നിൽജ കെ ബേബി, വൈശാഖ് ശങ്കർ, രാജേഷ് മാധവൻ, സൽമാനുൽ ഫാരിസ്, ദേവകി ഭാഗി, ജിതിൻ പുത്തഞ്ചേരി, ലിയോണ ലിഷോയ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്.

ബൈപ്പാസ് കടന്നുപോകുന്ന ഒരു കുടുംബവീടിനെയും അതിനോട് ചേർന്നുള്ള ഭൂമിയെയും ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.