- Trending Now:
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഗവ അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. താൽപര്യമുള്ളവർ നവംബർ ഒന്നിന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷിക്കണം. ഫോൺ: 8075088170.
സമഗ്ര ശിക്ഷാകേരളം ജില്ലയിൽ അക്കൗണ്ടന്റിന്റെ താൽകാലിക നിയമനത്തിന് നവംബർ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. പ്രായപരിധി 2025 നവംബർ ഒന്നിന് 40 വയസ്. യോഗ്യത : ബി കോം, ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. ഫോൺ : 0469 1600167.
ഉദയം പദ്ധതിയിൽ കെയർടേക്കർ, മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള, 2025 നവംബർ ഒന്നിന് 55 വയസ്സ് കവിയാത്തവർക്ക് കെയർടേക്കർ തസ്തികയിലേക്കും ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം/സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് ആറുമാസ പ്രവൃത്തി പരിചയം ഉള്ളവർക്ക് മാനേജർ തസ്തികയിലേക്കും അപേക്ഷിക്കാം. ഹിന്ദി, ഇംഗ്ലീഷ്, ദക്ഷിണേന്ത്യൻ ഭാഷകളിൽ അറിവ് അഭികാമ്യം. കോഴിക്കോട് കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ബയോഡേറ്റയും വിദ്യാഭ്യാസ-പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി നവംബർ നാലിന് ഉച്ചക്ക് രണ്ടിന് ചേവായൂർ ഉദയം ഹോമിൽ (ഗവ. ത്വക് രോഗാശുപത്രി ക്യാമ്പസ്) എത്തണം. ഫോൺ: 9207391138. കൂടുതൽ വിവരങ്ങൾ https://www.udayam.kerala.gov.in/ ൽ ലഭിക്കും.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായി സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാ ഭവൻ, പുണ്യഭവൻ എന്നീ സ്ഥാപനങ്ങളിൽ ഇംഹാൻസിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്ക് സൈക്യാട്രിസ്റ്റ്, പ്രോജക്ട് കോഓഡിനേറ്റർ കം സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, വൊക്കേഷണൽ ട്രെയ്നർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിൽ കരാറിൽ നിയമനം നടത്തും. അഭിമുഖം നവംബർ മൂന്നിന് രാവിലെ 11ന്. വിശദവിവരങ്ങൾ www.imhans.ac.inhttp://www.imhans.ac.in/ ൽ ലഭിക്കും. ഫോൺ: 0495 2359352.
കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയിൽ ദിവസവേതനത്തിൽ കൺസർവേഷൻ ബയോളജിസ്റ്റ് കം ഇക്കോ ടൂറിസം മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലകളിൽനിന്ന് ബയോളജിക്കൽ സയൻസ് വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാത്ത പി.ജി. ആശയ വിനിമയത്തിലും ഡോക്യുമെന്റേഷനിലും റിസർച്ചിലും മികവും വന്യജീവി സംരക്ഷണ മേഖലയിൽ രണ്ട് വർഷത്തെ പരിചയവും ഉണ്ടാവണം. ജി.ഐ.എസ്, ക്യാമറ ട്രാപ്പിങ്, ബയോഡൈവേഴ്സിറ്റി റിസർച്ച്, സയിന്റിഫിക് ഡാറ്റ അനാലിസിസ് എന്നിവയിൽ കഴിവും ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യാനും താമസിക്കാനും യാത്ര ചെയ്യാനുമുള്ള സന്നദ്ധതയും ഉണ്ടാവണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. നവംബർ 12ന് വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്കിൽ ആറാം നിലയിലുള്ള ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 19-40. ഫോൺ: 0495 2374450. ഇ-മെയിൽ: dfo.kozh.for@kerala.gov.in, dfokkd@gmail.com.
എടപ്പാൾ ഗവ. ഐ.ടി.ഐയിൽ സോളാർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നു വർഷത്തെ ഡിപ്ലോമയും (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഗ്രിയും (ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗ്) ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എടപ്പാൾ ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും അവയുടെ പകർപ്പുകളുമായി നവംബർ ഒന്നിന് രാവിലെ 10ന് ഹാജരാകണം. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സിക്ക് മുമ്പാകെ സമർപ്പിക്കുന്ന മാതൃകയിലായിരിക്കണം. ഫോൺ- 7558852185, 8547954104.
ജില്ലാ ക്ഷേമനിധി ഓഫീസർ/ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്ററുടെ ഓഫീസിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ഡി.സി.എ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 31 നകം ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, ഡി.എസ്.എം.എസ് ബിൽഡിംഗ്, മലപ്പുറം, 676505 എന്ന വിലാസത്തിലോ nregampm@gmail.com എന്ന ഇമെയിലിലോ അപേക്ഷിക്കണം. ഫോൺ: 0483 2734976.
ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേനെ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 നെ നിയമിക്കുന്നു. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ മൂന്നിന് രാവിലെ 11 ന് ഏലംകുളം കുടുംബാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഏലംകുളം താമസക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. അപേക്ഷകർക്ക് 2025 ഏപ്രിൽ ഒന്നിന് 40 വയസ്സ് കവിയരുത്. ഫോൺ: 04933 230156.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.