- Trending Now:
ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇ എസ് ഐ ആശുപത്രി, ഡിസ്പെൻസറി എന്നിവിടങ്ങളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഡോക്ടർമാർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം നവംബർ 12 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഒന്നാംനില, സായ് ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ടെമ്പിൾ റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0495 2322339.
കണ്ണൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വർഷ പരിശീലനത്തിനായി കമേഴ്ഷ്യൽ അപ്രന്റീസിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദത്തോടൊപ്പം ഡി സി എ / പി ജി ഡി സി എ / വേഡ് പ്രൊസസിംഗ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് വീതം പകർപ്പുകൾ എന്നിവ സഹിതം ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ നവംബർ 12 ന് രാവിലെ 11 മണിക്ക് ലഭിക്കണം. ഫോൺ: 0497 2711621.
കോട്ടയം: ജില്ലയിലെ പള്ളം, കടുത്തുരുത്തി, ളാലം ബ്ലോക്കുകളുടെ കീഴിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ(ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി. ആംഗർ, സീനിയർ സി.ആർ.പി. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ /ഓക്സിലറി /കുടുംബശ്രീ കുടുംബാംഗങ്ങളായ യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. വിദ്യാഭ്യാസയോഗ്യത/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. താൽപര്യമുള്ളവർ ഒക്ടോബർ 31 നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2302049.
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി 89 ദിവസത്തേക്ക് വാർഡ് അസിസ്റ്റന്റുമാരെ നിയമിക്കും. 30 ഒഴിവുകളിലേക്കാണ് നിയമനം. 58 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച നവംബർ മൂന്നിന് രാവിലെ 11ന് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസിൽ നടക്കും. തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനകളിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയുമായി എത്തണം. ഫോൺ: 0495 2350475.
നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ല കരാർ അടിസ്ഥാനത്തിൽ ആയുർവേദ നഴ്സ് തസ്തികയിലേക്ക് നവംബർ 01 ശനി രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തണം. അഭിമുഖത്തിന് 20 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിൽ ഉളളവർക്ക് മുൻഗണന. തസ്തിക - ആയുർവേദ നഴസ് യോഗ്യത - കേരള സർക്കാർ അംഗീകൃത ഒരു വർഷത്തെ ആയുർവേദ നഴ്സിംഗ് സർട്ടിഫിക്കറ്റ് പ്രതിമാസ വേതനം - 14700/-. ഒഴിവ് - 1 (ആയുർവേദ മെഡിക്കൽ കോളേജ്, ഉടുമ്പൻചോല). പ്രായ പരിധി 40 വയസ് കവിയരുത്. ഫോൺ നമ്പർ : 04862 291782. ഇമെയിൽ : dpmnamidk@gmail.com
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയാണ് സ്പീച്ച് തെറാപ്പിസ്റ്റിനുള്ള യോഗ്യത. എം.എ/ എം.എസ്സി. സൈക്കോളജി/ റീഹാബിലിറ്റേഷൻ സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജിയാണ് സൈക്കോളജിസ്റ്റിനുള്ള യോഗ്യത. ഇരു തസ്തികകളിലും ആർ.സി.ഐ രജിസ്ട്രേഷൻ ആവശ്യമാണ്. സ്ത്രീകൾക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ, സർട്ടിഫിക്കറ്റ് ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 30ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം.
കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപറേഷനിൽ ഫിനാൻസ് ഓഫീസർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവ് നിലവിലുണ്ട്. ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഇൻ ഇന്ത്യയിൽ അംഗത്വവും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ബി.എ. ഉള്ളവർക്ക് മുൻഗണന. പ്രായ പരിധി 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). 1,20,000- 1,50,000 ആണ് ശമ്പള സ്കെയിൽ. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി യോഗ്യതകൾ ഉൾപ്പെടുത്തണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.