Sections

കൊമേഴ്സ്യൽ അപ്രന്റീസ്, കെയർ ടേക്കർ, അക്രഡിറ്റഡ് എൻജിനീയർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്റ്റ് കോഓഡിനേറ്റർ, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 25, 2025
Reported By Admin
Recruitment opportunities for various posts including Commercial Apprentice, Caretaker, Accredited E

മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസിന് അവസരം; വാക്-ഇൻ-ഇന്റർവ്യൂ 29-ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തെ പരിശീലന കാലയളവിലേക്കാണ് വാക്ക്-ഇൻ-ഇന്റർവ്യൂ മുഖേന നിയമനം നടത്തുന്നത് അംഗീകൃത സർവ്വകലാശാല ബിരുദവും അതിനോടൊപ്പം ഡി.സി.എ./പി.ജി.ഡി.സി.എ./വേഡ് പ്രൊസസിംഗ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സിൽ ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 19- 30 വയസാണ് പ്രായപരിധി. ഒന്നാം വർഷം: 10,000 രൂപയും രണ്ടാം വർഷം: 11,000 രൂപയും മൂന്നാം വർഷം: 12,000 രൂപയും ഹോണറേറിയം ആയി ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് ഹാജരാകേണ്ടത്. മുൻപ് ബോർഡിൽ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർ വീണ്ടും ഹാജരാകേണ്ടതില്ല. വിലാസം- കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, 3-ാം നില, മജസ്റ്റിക് സ്ക്വയർ ബിൽഡിംഗ്, പറവട്ടാനി, ഒല്ലൂക്കര പി.ഒ., തൃശൂർ 680655. ഫോൺ- 0487 2374939, 9446978751. വെബ്സൈറ്റ്- www.kspcb.kerala.gov.in.

കെയർ ടേക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ജില്ലാ മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിൽ കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകർ കുടുംബശ്രീ അംഗങ്ങളോ കുടുംബങ്ങളോ ആയിരിക്കണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം. പാചകം, ക്ലീനിംഗ് ഇവ ചെയ്തുള്ള മുൻ പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസ്സായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കുടുംബശ്രീ സി ഡി എസിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബർ 27 വൈകിട്ട് നാലുമണിക്ക് മുൻപായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ തപാൽ വഴിയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04872362517 എന്ന നമ്പറിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റയുമായി ബന്ധപ്പെടുക.

അക്രഡിറ്റഡ് എൻജിനീയർ നിയമനം

Wayanad: ജില്ലയിലെ പി.എം.ജി.എസ്.വൈ ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമാണ് യോഗ്യത. റോഡ്/പാലം പ്രവൃത്തി പരിചയമുള്ളവർക്കും അധിക സാങ്കേതിക യോഗ്യതയുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 29 വൈകിട്ട് അഞ്ചിനകം ഓൺലൈനായോ, എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ), പോപ്പുലർ ബിൽഡിങ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ വിലാസത്തിലോ അപേക്ഷ നൽകണം. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936-203774, ഇ മെയിൽ - piuwayanad@gmail.com.

റെസ്പിറേറ്ററി തെറാപ്പിസ്റ്റ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 28 ന് രാവിലെ 11 മണിക്ക് നടക്കും. ഹെൽത്ത് ഇൻഷുറൻസ് സ്കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേയും നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in വെബ്സൈറ്റിൽ ലഭിക്കും.

ഗവ. മെഡിക്കൽ കോളേജിൽ ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ മെഡ്കോ തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനുപുറമെ ഡി.സി.എ / പി.ജി.ഡി.സി.എ / ബി.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് സ്കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷ പ്രവൃത്തിപരിചയം നിർബന്ധം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കിർത്താഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിൽ ജാതി പരിശോധനകൾക്കുള്ള ഓൺലൈൻ ഡാറ്റാ ബേസ് പദ്ധതിയിലേക്ക് അഞ്ച് മാസത്തേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രപ്പോളജി/സോഷ്യാളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. ഹോണറേറിയം: പ്രതിമാസം 30,000 രൂപ. പ്രായപരിധി: 2025 ഒക്ടോബർ ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടികജാതി/വർഗ, പിന്നാക്ക വിഭാഗക്കാർക്ക് മുൻഗണനയും നിയമാനുസൃത വയസ്സിളവും ഉണ്ടാകും. നവംബർ മൂന്നിന് രാവിലെ 11ന് കിർത്താഡ്സിൽ നടക്കുന്ന അഭിമുഖത്തിന് രാവിലെ പത്തിനകം വയസ്സ്, യോഗ്യത, സമുദായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. ഫോൺ: 0495 2356805/2357329.

പ്രോജക്റ്റ് കോഓഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷറീസ് ഇന്റഗ്രേറ്റഡ് ഫിഷറി മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്റ്റിലേക്ക് ദിവസവേതനത്തിൽ കോഓഡിനേറ്ററെ നിയമിക്കും. യോഗ്യത: കാർഷിക യൂണിവേഴ്സിറ്റിയിൽനിന്നോ ഫിഷറീസ് യൂണിവേഴ്സിറ്റിയിൽനിന്നോ നേടിയ ബി.എഫ്.എസ്.സി/അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തര ബിരുദം/സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ബിരുദാനന്തര ബിരുദം. കോഴിക്കോട് ജില്ലക്കാരാകണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ 29ന് രാവിലെ 10.30ന് വെസ്റ്റ്ഹിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0495-2383780.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ ദിവസവേതനത്തിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സ്ത്രീകൾക്ക് പി.ആർ.ടി.സി ട്രെയിനിങ് സർട്ടിഫിക്കറ്റ് (പ്രായപരിധി: 30-50) ഉണ്ടായിരിക്കണം. പുരുഷന്മാർ സൈനിക/അർധസൈനിക വിഭാഗത്തിൽനിന്ന് വിരമിച്ചവരാകണം (പ്രായപരിധി: 30-63). ആശുപത്രികളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 31ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2365367.

ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: പ്ലസ് ടു, ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 18-40. ആശുപത്രി വികസന ഓഫീസിൽ ഒക്ടോബർ 27ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് നവംബർ ഒന്നിന് രാവിലെ 10ന് എഴുത്തു പരീക്ഷ നടത്തി നിയമനം നടത്തും. ഫോൺ: 0495 2355900.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.