Sections

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ്), ഫാർമസിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ഡയറ്റീഷ്യൻ, ലാബ് ടെക്നീഷ്യൻ, ക്ലർക്ക്, വാർഡൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Oct 31, 2025
Reported By Admin
Recruitment opportunities for various posts including Specialist Doctor, Staff Nurse (Palliative), P

എൻ എച്ച് എമ്മിൽ ഒഴിവുകൾ

ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), ഫാർമസിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്റ് തെറാപിസ്റ്റ്, ഡയറ്റീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ നവംബർ മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 04972709920.

ലാബ് ടെക്നീഷ്യൻ നിയമനം

കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ എച്ച് എം സി നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ള 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 10.30 ന് കതിരൂർ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം.

സ്പോർട്സ് കൗൺസിലിൽ ഒഴിവുകൾ

ജില്ലാ സ്പോർട്സ് കൗൺസിലിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലർക്കിനെയും പുരുഷ വാർഡനെയും നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കായിക താരങ്ങൾക്ക് മുൻഗണന. പ്ലസ് ടു യോഗ്യതയുള്ള 35 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്കും കായിക താരങ്ങൾക്കും മുൻഗണന. വിമുക്ത ഭടന്മാർക്ക് വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വയസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കായിക മികവ്, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നവംബർ നാലിന് രാവിലെ 11 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.