Sections

സൈക്കോളജിസ്റ്റ്, ട്യൂട്ടർ, വാർഡൻ, അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി കം വാച്ച്മാൻ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, വെറ്ററിനറി സർജൻ, റെസ്ക്യൂ ഗാർഡ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, May 10, 2025
Reported By Admin
Recruitment opportunities for various posts including Psychologist, Tutor, Warden, Assistant Profess

താൽക്കാലിക നിയമനം

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യായന വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം എ/ എം എസ് സി സൈക്കോളജി അപ്ലൈഡ് സൈക്കോളജി / ക്ലിനിക്കൽ ആൻഡ് കൗൺസിലിങ് സൈക്കോളജി ൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ജീവനി , ക്ലിനിക്കൽ/ കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കും. താൽപര്യമുള്ളവർ മെയ് 21 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04924 254142.

കൊഴിഞ്ഞാമ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. റെഗുലർ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത.ജീവനി , ക്ലിനിക്കൽ/ കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 21 ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രിൻസിപ്പാളുടെ ഓഫീസിൽ എത്തണം. ഫോൺ: 04923272883.

ട്യൂട്ടർ നിയമനം

കൊഴിഞ്ഞാമ്പാറ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഇംഗ്ലീഷ്,ഹിന്ദി , ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, കണക്ക് വിഷയങ്ങളിലേക്കും ഓരോ ട്യൂട്ടർമാരുടെ ഒഴിവുണ്ട്. ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.പി വിഭാഗത്തിലേക്ക് മൂന്ന് ട്യൂട്ടർമാരുടെയും ഒഴിവുണ്ട്. ടി.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം മെയ് 20 ന് വൈകീട്ട് അഞ്ചിനകം ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ : 9562416591.

വാർഡൻ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കൊഴിഞ്ഞാമ്പാറ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺകുട്ടികളുടെ) മേൽനോട്ട ചുമതലകൾക്ക് ദിവസ വേതാനടിസ്ഥാനത്തിൽ വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കാം. തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരായിട്ടുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുകൾ, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

ഐ എച്ച് ആർ ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, മലയാളം അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 14, 15, 16, 17 തീയതികളിലായാണ് അഭിമുഖം നടക്കുക. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 854700505048.

ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണാർക്കാട്, അട്ടപ്പാടി, ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിൽ പ്രവർത്തിച്ചു വരുന്ന തച്ചമ്പാറ , പൊറ്റശ്ശേരി , അഗളി പ്രീമെട്രിക്ക് ഹോസ്റ്റലുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ ക്ലാസുകളിലേക്ക് ഇംഗ്ലീഷ് , കണക്ക് , ഹിന്ദി , നാചുറൽ സയൻസ് , ഫിസിക്കൽ സയൻസ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ട്യൂട്ടർ നിയമനത്തിനായി ബിരുദവും ബിഎഡും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു.പി ക്ലാസുകളിലേക്ക് ട്യൂഷൻ നൽകുന്നതിനായി ടി.ടി.സി/ ഡി.എഡ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോടു കൂടിയ അപേക്ഷ മെയ് 19 ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 9447837103 , 9447944858, 9846815786.

സെക്യൂരിറ്റി കം വാച്ച്മാൻ ഒഴിവ്

പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സെക്യൂരിറ്റി കം വാച്ച്മാന്റെ രണ്ട് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെയും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെയും പകർപ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കൊഴിഞ്ഞാമ്പാറ പ്രവർത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺകുട്ടികളുടെ) രാത്രികാല പഠന മേൽനോട്ട ചുമതലകൾ നിർവഹിക്കാനായി മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ് ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ള ബിരുദവും ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഓണറ്റേറിയം മാസം 12,000 രൂപ. താൽപര്യമുള്ളവർ ബയോഡേറ്റ , യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പുകൾ, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിനകം ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണമെന്ന് പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.ഫോൺ: 9562476591.

അഭിമുഖം

പത്തനംതിട്ട: മൃഗസംരക്ഷണവകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ വെറ്ററിനറി കേന്ദ്രം നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 12ന് പകൽ 12 മുതൽ ഒന്നുവരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762.

മൃഗസംരക്ഷണവകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 12ന് രാവിലെ 11 മുതൽ 12 വരെയാണ് അഭിമുഖം. യോഗ്യത: ബിവിഎസ്സി ആന്റ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2322762.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ നിയമിക്കുന്നു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കാണ് നിയമനം . പട്ടികവർഗ വിഭാഗക്കാരുടെ അഭാവത്തിൽ പട്ടികജാതി/മറ്റുവിഭാഗക്കാരെ പരിഗണിക്കും. താത്പര്യമുള്ള 10നും 41നും മദ്ധ്യേ പ്രയമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 21ന് ഉച്ചയ്ക്ക് 02 മണിക്ക് സ്കൂളിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 6282354584.

ഓഫീസ് ട്രെയിനി ഒഴിവ്

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ട്യൂട്ടർ അഭിമുഖം

വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് മെയ് 16 ന് അഭിമുഖം നടക്കും. എം.എസ്സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ഉൾപ്പെടെ രാവിലെ 10.30 ന് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04935-299424.

റെസ്ക്യൂ ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ കടൽ രക്ഷാ പ്രവർത്തനത്തിന് റെസ്ക്യു ഗാർഡുമാരെ നിയമിക്കുന്നു. ജില്ലയിലെ സ്ഥിരതാമസക്കാരായ 20 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികൾക്കും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്നും പരിശീലനം ലഭിച്ചവർക്കും അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ മെയ് 24 നകം പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഫിഷറീസ് സ്റ്റേഷനിൽ നേരിട്ടോ, adfisherieskannur@gmail.com മെയിൽ വഴിയോ അപേക്ഷിക്കാം. ഫോൺ: 04972 732487, 9496007039.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.