- Trending Now:
കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ട്രേഡ്സ്മാൻ മെക്കാനിക്കൽ, ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എന്നീ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസോടെ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ മെക്കാനിക്കൽ, ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലേക്ക് കെജിസിഇ സർട്ടിഫിക്കറ്റ് ഉള്ള ഒന്നാം ക്ലാസോട് കൂടിയ ഐടിഐ ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 28 രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2720746.
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ തസ്തികയിലേക്ക് (വാട്ടർ കാരിയർ-1) ദിവസ വേതനാടിസ്ഥാനത്തിൽ, 59 ദിവസത്തേക്കു മാത്രമായി നിയമിക്കുന്നു. ജൂലൈ 30 ന് രാവിലെ 11.00 മണിക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്താണ് അഭിമുഖം നടത്തുക. താല്പര്യമുള്ളവർ അന്നേ ദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന പ്രകാരം താത്കാലിക നിയമനം നൽകും. ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക്, പ്രതിദിനം 710/- രൂപ നിരക്കിൽ വേതനം ലഭിക്കും. (പ്രതിമാസ പരമാവധി വേതനം 19,170/- രൂപ). എന്നാൽ യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്ന് കമാൻഡന്റ് അറിയിച്ചു. ഫോൺ- 04872328720.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 10.30 ന് ഓഫീസ് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ 9400006495, 9446301684
ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എഞ്ചിനീയറിങ് കോളേജിൽ കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ, ഫിസിക്സ് അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0473 231995. കോളേജ് വെബ്സൈറ്റ് : www.cea.ac.in.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ജൂലൈ 31ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയുടെ യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റാണ് ട്രേഡ്സ്മാൻ യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9447488348.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) താത്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) / എം.ടി.ടി.എം. / എം.ടി.എ. / ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, UGC-NET യോഗ്യതയും ഒരു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡികാർക്ക് മുൻഗണന ലഭിക്കും. പ്രായം 01.01.2025-ൽ 50 വയസ്സ് കവിയരുത്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ''ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14'' എന്ന വിലാസത്തിൽ ആഗസ്റ്റ് 5 ന് മുൻപായി ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 0471-2327707 / 2329468.
ക്ലീൻ കേരള കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിദിനം 1270 രൂപയാണ് പ്രതിഫലം. പ്രായപരിധി 35 വയസ്, നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ആഗസ്റ്റ് 5 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതയ്ക്കാട്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ ലഭിക്കണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.