Sections

അധ്യാപക, ഗ്രാജുവേറ്റ് ഇന്റേൺ, അങ്കണവാടി ഹെൽപ്പർ, ഡോക്ടർ തുടങ്ങി വിവിധ തസ്തികളിലേക്ക് നിയമനാവസരം

Saturday, Jul 26, 2025
Reported By Admin
Recruitment opportunities for various posts including teacher, graduate intern, Anganwadi helper, do

ഇംഗ്ലീഷ് അധ്യാപക നിയമനം

ചേനാട് ഗ.വ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 28 ന് ഉച്ച രണ്ടിന് സ്കൂളിൽ എത്തിച്ചേരണം. ഫോൺ: 04936 238333.

ഗ്രാജുവേറ്റ് ഇന്റേൺ നിയമനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനമായ അസാപ് Teaching പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 വയസ് കവിയാത്ത ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ https://forms.gle/25BkRPW7Cqth3z6C9 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ജൂലൈ 26ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9495999704.

ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോൺ 99467 35290.

വാക് ഇൻ ഇന്റർവ്യൂ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ കുമാരപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഈവനിംഗ് ഒ പി യിലേക്ക് ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂലൈ 28 ന് രാവിലെ 10.30 -ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ നിർബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം.

താൽകാലിക അധ്യാപക ഒഴിവ്

വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ, പഠിപ്പിക്കുന്നതിന് മണിക്കൂർ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകർ foodcraftkly@gmail.com എന്ന ബയോഡേറ്റ മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31 ജൂലൈ 2025 വൈകിട്ട് 3 മണി വരെ.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.