Sections

ലാബ് ടെക്നീഷ്യൻ, മെഡിക്കൽ ഓഫീസർ, എന്റമോളജിസ്റ്റ്, എംഎൽഎച്ച്പി, ലൈഫ് ഗാർഡ്, ആയുർവേദ തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jul 23, 2025
Reported By Admin
Recruitment opportunities for various posts including Lab Technician, Medical Officer, Entomologist,

ലാബ് ടെക്നീഷ്യൻ നിയമനം

പാലാ കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറൽ ആശുപത്രിയിലെ ലാബിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ എച്ച്.എം.സി. മുഖാന്തിരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ ഒഴിവുകൾ:അഞ്ച്. യോഗ്യത: ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി. ജൂലൈ 30ന് രാവിലെ 11 ന് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും, അവയുടെ പകർപ്പും, അപേക്ഷയും സഹിതം ഹാജരാകണം.ഫോൺ: 04822-215154.

മെഡിക്കൽ ഓഫീസർ നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം ബി ബി എസിനൊപ്പം ടി സി എം സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 26 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2700194.

ലാബ് ടെക്നീഷൻ അഭിമുഖം

വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിൽ താൽകാലികമായി ലാബ് ടെക്നിഷ്യൻ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 23 ന് രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കും. യോഗ്യത: കേരളത്തിലെ മെഡിക്കൽ കോളജിലെ ഡിഎംഎൽറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള ആരോഗ്യസർവകലാശാലയിലെ ബിഎസ്സി/ എംഎൽറ്റി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0468 2287779.

എന്റമോളജിസ്റ്റ്, എംഎൽഎച്ച്പി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎൽഎച്ച്പി തസ്തികകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയിൽ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎൽഎച്ച്പി തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾ ആരോഗ്യകേരളം വെബ് സൈറ്റായ www.arogyakeralam.gov.in ൽ ലഭ്യമാണ്. ഫോൺ:0483 2730313, 9846700711. അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: https://arogyakeralam.gov.in/2020/04/07/malappuram-2/

ലൈഫ് ഗാർഡ് വാക്ക് ഇൻ ഇന്റർവ്യൂ

കേരള ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയിൽ 2025 ആഗസ്റ്റ് ഒന്നു മുതൽ 2026 ജൂൺ ഒമ്പത് വരെ കടൽ രക്ഷാപ്രവർത്തനത്തിനായി ലൈഫ് ഗാർഡുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ 20 നും 60 നുമിടയിൽ പ്രായമുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ്, ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന രേഖകൾ, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂലൈ 25ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്നവർക്ക് നീന്തൽ - ശാരീരിക ക്ഷമത പരിശോധന ഉണ്ടായിരിക്കും. ഫോൺ: 0494 2667428.

ആയുർവേദ തെറാപ്പിസ്റ്റ്

പരിയാരം ഗവ.ആയുർവേദ കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ) നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ 31ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് മുൻപാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9048180178.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.