Sections

അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഇംഗ്ലീഷ് അധ്യാപക, ട്യൂഷൻ ടീച്ചർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 22, 2025
Reported By Admin
Recruitment opportunities for various posts including Assistant Engineer, Assistant Professor, Clini

വാക്ക്-ഇൻ-ഇന്റർവ്യൂ

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 12 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. അതിഥി അദ്ധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ : 0471 2222935.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ അംഗീകാരം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി ജൂലൈ 30ന് രാവിലെ 10ന് സി.ഡി.സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org. ഫോൺ: 0471 - 2553540.

വോക്ക് ഇൻ ഇന്റർവ്യൂ

ചാത്തന്നൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ ഫിസിക്കൽ സയൻസ് (ഹൈസ്കൂൾ വിദ്യാർഥികൾക്ക്) വിഭാഗത്തിൽ ട്യൂഷൻ ടീച്ചറെ നിയമിക്കും. യോഗ്യത: ഫിസിക്കൽ സയൻസിൽ ബി എഡ്, ബിരുദം. ജൂലൈ 22 ന് രാവിലെ 11 ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 9446525521.

താൽക്കാലിക നിയമനം

എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന്റെ കീഴിലുള്ള എഴുകോൺ, തേവള്ളി ജി. ഐ.എഫ്.ഡി സെന്ററുകളിലായി ഇംഗ്ലീഷ് അധ്യാപകന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ഹയർ സെക്കൻഡറിതലത്തിൽ പഠിപ്പിക്കാൻ യോഗ്യതയുള്ള വിരമിച്ച അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് അവസരം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 28 രാവിലെ 10 ന് ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.