Sections

പ്രോജക്ട് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഓക്സിജൻ പ്ലാന്റ് ഓപറേറ്റർ, ബയോമെഡിക്കൽ ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jul 21, 2025
Reported By Admin
Recruitment opportunities for various posts including Project Assistant, Electrician, Oxygen Plant O

പ്രോജക്ട് അസിസ്റ്റന്റ്

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്/ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പി ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.
പ്രായപരിധി: 18-30. എസ്സി/എസ്ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് നാല്. ഫോൺ: 0495 2430799.

ഇലക്ട്രീഷ്യൻ ഇന്റർവ്യൂ

ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രീഷ്യനെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് ഓഫീസ് വഴി നിയമനം ഉണ്ടാകുന്നത് വരെയോ ആകും നിയമനം. അപേക്ഷകർ എൻടിസി വയർമാൻസ് ഇൻ ട്രേഡ് ഇലക്ട്രീഷ്യൻ/വയർമാൻ ലൈസൻസ് ഉള്ളവരാകണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ഫോൺ: 0495 2768075.

ഓക്സിജൻ പ്ലാന്റ് ഓപറേറ്റർ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എച്ച്ഡിഎസിന് കീഴിൽ ഒരു വർഷത്തേക്ക് ഓക്സിജൻ പ്ലാന്റ് ഓപറേറ്ററെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ്/മെഡിക്കൽ ഇലക്ട്രോണിക്സ്/മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമയും മെഡിക്കൽ ഗ്യാസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ഐടിഐയും മെഡിക്കൽ ഗ്യാസ് കമ്പനികളിലോ ഓക്സിജൻ പ്ലാന്റിലോ മെഡിക്കൽ ഗ്യാസ് ഓപറേഷനിലോ പ്രവൃത്തി പരിചയവും. ജൂലൈ 25ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2355900.

ബയോമെഡിക്കൽ ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് ബയോമെഡിക്കൽ ടെക്നീഷ്യന്മാരെ നിയമിക്കും. യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്/ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ഇലക്ട്രോണിക്സ്. 2 വർഷത്തെ ആശുപത്രി എഞ്ചിനീയർ/സർവീസ് എഞ്ചിനീയർ പ്രവൃത്തി പരിചയം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 23ന് രാവിലെ 11ന് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 0495 2355900.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോഴിക്കോട്: ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്കിങ്/ധനകാര്യ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി: 1.01.2025ന് 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജൂലൈ 26നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2370179.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.