- Trending Now:
റാന്നി പെരുനാട് മഞ്ഞത്തോട് ഉന്നതിയിലെ ബ്രിഡ്ജ് കോഴ്സ് സെന്ററിലേക്ക് മെന്ററെ അഭിമുഖം വഴി നിയമിക്കുന്നു. ഒഴിവ്: ഒന്ന്. യോഗ്യത: ബിരുദാന്തര ബിരുദം അല്ലെങ്കിൽ ബിരുദം. ബിഎഡ്/ ടിടിസി ഉളളവർക്ക് മുൻഗണന. പ്രായപരിധി 2025 ജൂലൈ 18 ന് 40 വയസ് കവിയരുത്. അപേക്ഷകർ കുടുംബശ്രീ അംഗം / കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 22 വൈകിട്ട് അഞ്ചിന് മുമ്പ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, പെരുനാട് ഇടത്താവളത്തിലോ കുടുംബശ്രീ ജില്ലാ മിഷൻ, പത്തനംതിട്ട കാര്യാലയത്തിലോ ലഭിക്കണം. ഫോൺ : 9747615746.
അടൂർ ഐഎച്ച് ആർഡി എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ് തസ്തികയിലേക്ക് താൽക്കാലിക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 രാവിലെ 10.30 ന് കോളജ് ഓഫീസിൽ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തിൽ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : www.cea.ac.in ഫോൺ : 04734 231995.
സ്നേഹധാര പദ്ധതിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബാച്ച്ലർ ഇൻ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേജ് പത്തോളജി (ബി.എ.എസ്.എൽ.പി) ആർ.സി.ഐ രജിസ്ട്രേഷൻ. മേൽ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.ടി.വൈ.എച്ച്.ഐ.ഡി.ഇ.എസ്.സി.ഇ യോഗ്യത ഉള്ളവരേയും പരിഗണിക്കും.
താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാകണം.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്സ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ ആയ കം കുക്കിനെ നിയമിക്കുന്നു. പത്താം തരം യോഗ്യതയും പാചക താൽപര്യുമുളള വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ് പകർപ്പ്, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 31 വൈകിട്ട് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുളളവർക്ക് മുൻഗണന. ഫോൺ : 04734 246031.
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്സ്, ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഫിസിക്സ് ജൂലൈ 21 , ഇംഗ്ലീഷ് ജൂലൈ 22, കെമിസ്ട്രി ജൂലൈ 25 തീയതികളിൽ രാവിലെ 10 മണിക്ക് നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഫോൺ- 0497 2835106
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്വീപ്പർ-ഒന്ന്, ബാർബർ ഒന്ന് വിഭാഗത്തിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മുൻപരിചയമുള്ളവർ ജൂലൈ 21 ന് രാവിലെ 10.30 മണിക്ക് മാങ്ങാട്ടുപറമ്പ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയിൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
മഞ്ചേരി മെഡിക്കൽ കോളേജിൽ എ.ച്ച്.ഡി.എസിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ കാത്ത്ലാബ് ടെക്നീഷ്യൻ, ന്യൂറോ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂലൈ 22ന് രാവിലെ 10.30നാണ് അഭിമുഖം. ഗവ. അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്സ് പാസ് ആയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാത്ത്ലാബ് പ്രവൃത്തി പരിചയവുമുള്ളവർക്ക് കാത്തലാബ് ടെക്നീഷ്യൻ തസ്തികയിലേക്കും ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർക്ക് ന്യൂറോ ടെക്നീഷ്യൻ തസ്തികയിലേക്കും അപേക്ഷിക്കാം. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുൻപ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2766425,0483 2762037.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.