Sections

കുക്ക്, നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവർ, ഡയറ്റീഷ്യൻ, ട്രേഡ്സ്മാൻ, സ്റ്റാഫ് നേഴ്സ്, നൈറ്റ് വാച്ചർ, ക്ലാർക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jul 18, 2025
Reported By Admin
Recruitment opportunities for various posts including cook, nursing assistant, driver, dietician, tr

കുക്ക് നിയമനം

വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ രണ്ട് ക്യാമ്പ് ഫോളോവർമാരെ ദിവസവേതനത്തിൽ നിയമിക്കുന്നതിന് ജൂലൈ 26ന് രാവിലെ 11ന് ബറ്റാലിയൻ ഓഫീസിൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കിൽ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാർകാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.

നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവർ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലൻസിലേക്ക് ദിവസവേതനത്തിൽ ഡ്രൈവറെയും നിയമിക്കും. നഴ്സിങ് അസിസ്റ്റന്റിന് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബ്രോങ്കോസ്കോപ്പി തിയേറ്ററിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച ജൂലൈ 21ന് രാവിലെ 11നും ഡ്രൈവർ കൂടിക്കാഴ്ച 12നും കാര്യാലയത്തിൽ നടക്കും. ഫോൺ: 0495 2359645.

ഡയറ്റീഷ്യൻ നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയറ്റീഷ്യനെ നിയമിക്കും. യോഗ്യത: ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.

താൽക്കാലിക നിയമനം

കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ, വെൽഡിങ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്. അസൽ രേഖകൾ സഹിതം ജൂലൈ 21 രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 8921316100.

സ്റ്റാഫ് നേഴ്സ് ഒഴിവ്

പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ പയ്യന്നൂർ പെരിങ്ങോം പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ സ്റ്റാഫ് നേഴ്സിന്റെ താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജനറൽ നേഴ്സിങ് ആൻഡ് മിഡൈ്വഫ് ഡിപ്ലോമ പാസ്സായ നേഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ് പാസായവർക്ക് മുൻഗണന. പ്രതിമാസം 13000 രൂപ നിരക്കിൽ 2025 -26 അധ്യയന വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ജൂലൈ 28ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ, പെരിങ്ങോം, പെരിങ്ങോം.പി.ഒ, പയ്യന്നൂർ, കണ്ണൂർ, 670353 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ- 8848554706

നൈറ്റ് വാച്ചർ ഒഴിവ്

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന നൈറ്റ് വാച്ചർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 45-നും 65-നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കോട്ടയം നഗരസഭാ അതിർത്തിയിൽ ഉള്ളവർക്കും വിരമിച്ച സൈനികർക്കും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ജൂലൈ 22 വൈകിട്ട് നാലിനു മുൻപായി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2302707.

ക്ലാർക്ക് നിയമനം

കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ അസി. എഞ്ചിനീയറുടെ ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.