Sections

അധ്യാപക, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ, വെറ്ററിനറി ഡോക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jul 17, 2025
Reported By Admin
Recruitment opportunities for various posts including teacher, community women facilitator, veterina

യു പി സ്കൂൾ ടീച്ചർ അഭിമുഖം

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം- കാറ്റഗറി നമ്പർ: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കുള്ള നാലാംഘട്ട അഭിമുഖം ജൂലൈ 22, 23, 25 തീയതികളിലായി പിഎസ്സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടക്കും. പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയതിയിലും അഭിമുഖത്തിനെത്തണം. പരിഷ്കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഹാജരാക്കണം. ഫോൺ: 0495 2371971.

അധ്യാപക നിയമനം

മലപ്പുറം ഗവ. വനിത ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യായനവർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിന് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 18ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. ഫോൺ : 9188900203.

വെറ്ററിനറി ഡോക്ടർ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ നാളെ (18)

മൃഗസംരക്ഷണ വകുപ്പ് രാത്രികാല വെറ്റിനറി യൂണിറ്റ് ഇടുക്കി ബ്ലോക്കിലേക്കും, അടിമാലി, ഇളംദേശം ബ്ലോക്ക് മൊബൈൽ വെറ്റിനറി യൂണിറ്റുകളിലേക്കും വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 90 ദിവസത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിവിഎസ്സി ആന്റ് എഎച്ച് ,വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. നാളെ (18) രാവിലെ 11.00 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപ്പര്യമുള്ളവർ പൂർണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കുന്നതാണ്.

കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ നിയമനം: വാക്ക് ഇൻ ഇന്റർവ്യു 19 ന്

ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്ക് ഇൻ ഇന്റർവ്യു ജൂലൈ 19 രാവിലെ 11 ന് ആലപ്പുഴ നഗരസഭ ഓഫീസിൽ നടക്കും. യോഗ്യത എം എസ് ഡബ്ല്യു അല്ലെങ്കിൽ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം( റെഗുലർ ബാച്ച്) . പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം 17000 രൂപ. ഫോൺ 0477- 2251728.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.