- Trending Now:
പട്ടികവർഗ വികസനവകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ജൂനിയർ പബ്ലിക് നഴ്സ് തസ്തികയിലേക്ക് സെപ്റ്റംബർ 10ന് രാവിലെ 11ന് സ്കൂളിൽ വച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. സ്ത്രീൾക്കാണ് അവസരം. പട്ടികജാതി/ പട്ടികവർഗ്ഗത്തിൽ പെടുന്നവർക്കു മുൻഗണന. യോഗ്യത :എസ്.എസ്.എൽ.സി, കേരള നേഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡൈ്വഫറി സർട്ടിഫിക്കറ്റ് (18 മാസം ദൈർഘ്യമുള്ള) അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡൈ്വഫറി സർട്ടിഫിക്കറ്റ്/ഓക്സിലറി നഴ്സ് മിഡൈ്വഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. കേരള നേഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ ബിഎസ്.സി നേഴ്സിങ്/ ജനറൽ നേഴ്സിങ്. വിശദവിവരത്തിന് ഫോൺ: 04812-530399,960399.
സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിലേക്ക് പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക - പരിജ്ഞാന യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 9ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9605974988.
നടുവിൽ ഗവ. പോളിടെക്നിക് കോളേജ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ പത്തിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം.
ഓവർസിയർ, ഡോക്ടർ, അധ്യാപക, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം... Read More
കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജരുടെ താത്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്തിന് രാവിലെ 11ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0483 2736241.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.