- Trending Now:
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസിൽ ഒരു ഓവർസിയറുടെ ഒഴിവുണ്ട്. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ /ബിടെക് (സിവിൽ). അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. അഭിമുഖത്തിനായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി സെപ്റ്റംബർ 15 രാവിലെ 10.30 ന് ഹാജരാകണം.
മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.സെപ്റ്റംബർ എട്ടിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. അസിസ്റ്റന്റ് സർജൻ പോസ്റ്റിലേക്ക് പി.എസ്.സി. നിഷ്കർഷിച്ചിട്ടുള്ള എം. ബി. ബി.എസ്, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ അപ്രൂവ്ഡ് അഥവാ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം. ഫോൺ: 0484-2740239.
തൃശ്ശിലേരി ഗവ മോഡൽ ഡിഗ്രി കോളെജിൽ (റൂസ) മലയാള വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. കോളെജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് കോളെജ് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.നെറ്റ്/പിഎച്ച്ഡിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ- 9496704769.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ അസി. പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസിനൊപ്പം പ്ലാസ്റ്റിക് സർജറിയിൽ എം.സി.എച്ച് നേടിയവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി / കെ.എസ്.എം.സി രജിസ്ട്രേഷൻ നിർബന്ധം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്തംബർ എട്ടിന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പലിന്റെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കണ്ണൂർ: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഫാർമസിസ്റ്റ് ഡിപ്ലോമയോടൊപ്പം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്സ്. നിയമാനുസൃത ഇളവ് ബാധകം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 20നകം പേര് രജിസ്റ്റർ ചെയ്യണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.