- Trending Now:
സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിന് കീഴിലെ ബ്ളോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് എം.ഐ.എസ് കോ ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലെ ഒഴിവിലേക്ക് സെപ്റ്റംബർ 12 ന് രാവിലെ 10.30 ന് എസ്.എസ്.കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് എസ്.എസ്.കെ ആലപ്പുഴ ബ്ളോഗ് സന്ദർശിക്കുക. ssaalappuzha.blogspot.com ഫോൺ. 0477-2239655.
എസ് ആർ വി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്ക9ഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്തംബർ 10 രാവിലെ 10-ന്. ഫോൺ- 9446340663.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ പ്രിസം പ്രൊജക്റ്റ് പാനലിൽ ഒരു ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 2025 സെപ്റ്റംബർ 10 ( ബുധൻ) ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കാക്കനാട് സിവിൽ സ്റ്റേഷനിൽ ഐ ആൻഡ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രാവിലെ 10 ന് ആണ് ഇന്റർവ്യു.ബ്ലോക്ക് അടിസ്ഥാനത്തിൽ സർക്കാർ വാർത്തകളും പരിപാടികളും കവർ ചെയ്യുക എന്നതായിരിക്കും ചുമതല. ജേണലിസം ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദത്തിനൊപ്പം ജേണലിസം ഡിപ്ലോമയും കൂടാതെ ഒരു വർഷത്തെ ജേണലിസം പ്രവൃത്തി പരിചയവും ഉള്ളവർക്കു ആവശ്യമായ രേഖകൾ സഹിതം പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി - 35 വയസ്സ്. വിശദവിവരങ്ങൾക്ക് ഫോൺ - 0484 298 0434, 0484 235 4208.
പുതുപ്പരിയാരം സി.ബി.കെ.എം ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി പാർടൈം അധ്യപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 11 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രധാനഅധ്യാപക അറിയിച്ചു.
കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകളുണ്ട്. എസ്റ്റേറ്റ് ജോലികൾ ചെയ്യാൻ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. റബ്ബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 15ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04931-222990.
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് ഹോമിൽ പാചകക്കാരിയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സെപ്റ്റംബർ 11ന് രാവിലെ 10.30ന് മാനന്തവാടി കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.ഫോൺ - 04935 293078
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 12ന് രാവിലെ 11ന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ - 04935 296906
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ സ്റ്റാഫ് നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആറുമാസ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് രണ്ടിന് എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ - 04935 296906.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.