- Trending Now:
തവനൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെയർടേക്കർ (മെയിൽ), എഡ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ, വാച്ച്മാൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. പ്ലസ് ടു, ബി.എഡ്, എംഫിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 7034749600.
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി. ഡി.പി-യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് പരിശീലകയെ തിരഞ്ഞെടുക്കുന്നതിനായി ജൂൺ 30 തിങ്കളാഴ്ച വോക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 11 ന് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ചാണ് വോക്ക്-ഇൻ-ഇന്റർവ്യൂ. സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന. വിശദ വിവരത്തിന് ഫോൺ: 04812 530399.
വയനാട്: ജില്ലാ മത്സ്യ കർഷക ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ അക്വാറിയം കീപ്പർ നിയമനം നടത്തുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള, എസ്എസ്എൽസി യോഗ്യതയുള്ള പട്ടികവർഗ്ഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ രണ്ട് ഉച്ച രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9495209148.
കുട്ടനെല്ലൂർ ശ്രീ. സി. അച്യുത മേനോൻ ഗവ. കോളേജിൽ 2025-26 അധ്യയനവർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവർക്കും, പി.ച്ച്.ഡി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ജൂലൈ നാലിന് രാവിലെ 10.30 മുതൽ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2353022.
തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ സംസ്കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04902346027.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.