- Trending Now:
കണ്ണൂർ റൂറൽ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് - 2, സ്വീപ്പർ - 2 തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകർ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറൽ പോലീസ് ആസ്ഥാനത്ത് എത്തണം.
പിണറായി ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈൽ ബി.വോക് ബിരുദവും ഒരു വർഷ പ്രവൃത്തിപരിചയം / ഓട്ടോമൊബൈൽ ബി.വോക് ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം / മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള ഇ ഡബ്ല്യു എസ് നോൺ പ്രയോറിറ്റി വിഭാഗത്തിൽപെടുന്നവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയെയും പരിഗണിക്കും. യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡും സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് കമ്പനിമൊട്ടയിലുള്ള ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2384160.
പേരാവൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ലാറ്റിൻ കത്തോലിക്ക് /ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 10.30 ന് അഭിമുഖത്തിന് ഓഫീസിൽ എത്തണം. ഇവരുടെ അഭാവത്തിൽ ഒ ബി സി വിഭാഗത്തിൽ നിന്നുളള ഉദ്യോഗാർഥികളെ പരിഗണിക്കും. ഫോൺ: 0490 2996650.
ഗസ്റ്റ് ഇന്റർപ്രട്ടർ, താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് നിയമനാവസരം... Read More
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ 2025-26 അധ്യയന വർഷം ജീവനി മെന്റൽ വെൽബീയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി താത്ക്കാലികാടിസ്ഥാനത്തിൽ ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 0466-2212223
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഹെൽപ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. പ്രതിദിനം 660 രൂപ ശമ്പളം ലഭിക്കും. അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ ഒൻപതിനുള്ളിൽ പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂർ, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂർ (പി.ഒ) പിൻ. 676103 എന്ന വിലാസത്തിലോ simetcollegeofnursingtanur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ നല്കാം.
ചേനാട് ഗവ. സ്കൂളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബർ നാലിന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 04936 238333.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.