Sections

വെറ്ററിനറി സർജൻ, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ്, അനസ്തേഷ്യ ടെക്നീഷ്യൻ, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം

Monday, Nov 10, 2025
Reported By Admin
Recruitment opportunities for the posts of Veterinary Surgeon, Computer Assistant/LD Typist, Anesthe

വെറ്ററിനറി സർജൻ

കൊല്ലം: ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ സർജറി യൂണിറ്റിലേക്ക് കരാർ നിയമനത്തിനായി വെറ്ററിനറി സർജൻമാരെ ക്ഷണിക്കുന്നു. യോഗ്യത: എം.വി.എസ്.സി. (സർജറി) അല്ലെങ്കിൽ സർജറി പരിശീലനത്തോടെയുള്ള ബി.വി.എസ്.സി - എ.എച്ച് സർട്ടിഫിക്കറ്റ്, കെ.എസ്.വി.സി. രജിസ്ട്രേഷൻ, എൽ.എം.വി. ലൈസൻസ് എന്നിവ നിർബന്ധം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 10 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: 0474 2793464.

കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ്

കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർനിയമനം നടത്തും. യോഗ്യതയുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം'' വിലാസത്തിൽ നവംബർ പത്തിനകം ലഭിക്കണം.

അനസ്തേഷ്യ ടെക്നീഷ്യൻ ഒഴിവ്

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. നവംബർ 14 ന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി കോഴ്സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. രണ്ട് ഒഴിവുകൾ. നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അര മണിക്കൂർ മുമ്പ് സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 24 ന് രാവിലെ 11 മണിക്ക് യോഗ്യത പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.