- Trending Now:
കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ വർക്ക് തുടങ്ങിയ മേഖലകളിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 670 രൂപ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. 45 വയസ്സിന് താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് രാവിലെ ഒൻപത് മണിക്ക് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും അസ്സൽ രേഖകളുമായി മെഡിക്കൽ കോളേജിലെ അറോറ ഓഡിറ്റോറിയത്തിൽ ഹാജരാകണം. ഫോൺ - 04952357457.
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫർ നിയമനത്തിന് നവംബർ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം നടക്കും. യോഗ്യത - ഡിപ്ലോമ റേഡിയോളജിക്കൽ ടെക്നോളജി / ബാച്ചിലർ ഇൻ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി. എക്സറേ/ സി റ്റി/ മാമോഗ്രാഫി ഇവയിൽ ഏതിലെങ്കിലും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40. ഫോൺ: 0468 2222364.
ചെങ്ങന്നൂർ സർക്കാർ ഐടിഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഇ/ബി/റ്റി വിഭാഗത്തിൽ നിന്ന് നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റും പകർപ്പുകളുമായി നവംബർ 11 രാവിലെ 11 ന് ചെങ്ങന്നൂർ സർക്കാർ ഐടിഐയിലെത്തണം. യോഗ്യത: എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/സർവകലാശാലയിൽ നിന്ന് ബി.വോക് /ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽഎ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് മൂന്നു വർഷത്തെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അല്ലെങ്കിൽ ഡി.ജി.ടിയിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും മൂന്നു വർഷ പ്രവൃത്തി പരിചയവും. ഫോൺ : 04792953150, 04792452210.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.