Sections

കമ്പ്യൂട്ടർ ഓപ്പറേറ്റർ, വെറ്ററിനറി ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫസർ, ഡ്രൈവർ കം ക്ലീനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Nov 05, 2025
Reported By Admin
Recruitment opportunities for various posts including Computer Operator, Veterinary Doctor, Assistan

കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവിലേക്ക് അഭിമുഖം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ( ഇ.എഫ്.എം.എസ് ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഒരു ഒഴിവാണ് ഉള്ളത്. ബിരുദവും, പി.ജി.ഡി.സിയും മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിംഗിൽ പ്രാവീണ്യവുമാണ് യോഗ്യത. തൊഴിലുറപ്പ് പദ്ധതിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി മൂന്ന് വർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം,അയ്യന്തോൾ പി ഒ, തൃശ്ശൂർ, എന്ന ഓഫീസിൽ നവംബർ ആറിന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0487 2364095, 9744199082.

വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു: അന്തിക്കാട്, കൊടകര ബ്ലോക്കുകളിൽ രാത്രികാല സേവനത്തിന് അവസരം

തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ വഴി സേവനം നൽകുന്നതിനായി വെറ്ററിനറി സർജൻമാരെ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അന്തിക്കാട് ബ്ലോക്കിൽ വൈകിട്ട് നാല് മുതൽ രാത്രി 12 മണി വരെയും, കൊടകര ബ്ലോക്കിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെയുമാണ് പ്രവൃത്തി സമയം. രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത ചികിത്സാ സേവനം നൽകുന്നതിനാണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. വിരമിച്ചവർക്കും അപേക്ഷിക്കാം. 90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം ലഭിക്കുന്നതാണ്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ നവംബർ ആറിന് രാവിലെ 10.30 ന് തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 0487 2361216 .

വാക്-ഇൻ ഇൻർവ്യൂ

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ 7 രാവിലെ 10 ന് കോളേജിൽ വാക്-ഇൻ-ഇൻർവ്യൂ നടക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും സംവരണ ആനുകൂല്യങ്ങളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.lbt.ac.in, 9495230874.

അപേക്ഷ ക്ഷണിച്ചു

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നവംബർ 18 ന് രാവിലെ 10 ന് കോളജ് ഓഫീസിൽ എത്തണം. ഫോൺ:0481-2507763,2506153. വെബ്സൈറ്റ് - www.rit.ac.in.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.