Sections

Gold Rate; Gold Price Today in Kerala: വൻ വർധനയ്ക്ക് പിന്നാലെ സ്വർണവിലയിൽ ഇന്ന് ഇടിവ്; 2400 രൂപ കുറഞ്ഞു

Monday, Mar 02, 2026
Reported By Admin
Gold Price Falls ₹2,400 After Sharp Rally in Kerala

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ വൻ വില വർധനയ്ക്ക് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 2,400 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയിലേക്ക് താഴ്ന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില പിടിവിട്ട് കുതിച്ചുയരുന്ന കാഴ്ചയാണ് വിപണയിൽ കാണുവാൻ സാധിച്ചത്. ഫെബ്രുവരി 27ന് 1,18,480 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് 28ന് രാവിലെ 2,320 രൂപ വർധിച്ച് 1,18,480 രൂപയിലേക്കും ഉച്ചയ്ക്ക് ശേഷം 2,920 രൂപ കൂടി വർധിച്ച് 1,23,720 രൂപയിലേക്കും കുതിച്ചിരുന്നു. രണ്ട് തവണയായി ആകെ 5,240 രൂപയുടെ വർധന ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച സംഭവിച്ചിരുന്നു. കൂടാതെ പതിവിന് വിപരീതമായി ഞായറാഴ്ചയായിട്ടുകൂടി ഇന്നലെയും സ്വർണവിലയിൽ വൻ കുതിപ്പ് സംവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 3,200 രൂപയുടെ വർധനയാണ് ഇന്നലെ ഉണ്ടായത്. ഇതേത്തുടർന്ന സ്വർണവില 1,26,920 രൂപയിലേക്ക് കുതിച്ചുകയറുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 300 രൂപ കുറഞ്ഞ് 15,565 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.