Sections

വന്യജീവികള്‍ക്കും മേലെ മനുഷ്യനെ സംരക്ഷിക്കുന്നതാവണം നിയമമെന്ന് രാജ്യസഭയില്‍ ജോസ് കെ മാണി

Thursday, Dec 08, 2022
Reported By MANU KILIMANOOR

വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം

പരിക്കേല്‍ക്കുകയോ മാതൃകയില്‍ ട്രൈബൂണല്‍ രൂപീകരിക്കണമെന്നും രാജ്യസഭയില്‍ കേരളത്തിന്റെ ആവശ്യം വന്യജീവികള്‍ക്കും മേലെ മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷണം ഉറപ്പാക്കണം എന്ന ആവശ്യവുമായി രാജ്യസഭയില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ ആവശ്യം. ഇതിനായി 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് വന്യജീവി സംരക്ഷണഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരളവും മറ്റ് പല സംസ്ഥാനങ്ങളും നേരിടുന്ന പ്രധാന ആശങ്കകളിലൊന്ന്, മനുഷ്യ-മൃഗ സംഘര്‍ഷം ഈ ബില്ലിലൂടെ അവഗണിക്കപ്പെടുന്നു എന്നതാണ്.

രാജ്യത്തെ ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.28 ശതമാനത്തിലധികം വനമേഖലയുണ്ട്. 54 ശതമാനം വനാവരണ മേഖലയുമാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് കേരളത്തിലെ ജനങ്ങള്‍ പരിസ്ഥിതിയും വനവും സംരക്ഷിക്കുന്നു എന്നാണ് എന്ന് ജോസ് കെ മാണി സഭയില്‍ പറഞ്ഞു .കാട്ടുപന്നികള്‍ ഉള്‍പ്പടെയുള്ള മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുവാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കികൊണ്ട് നിയമം ഭേദഗതി ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

നിലവിലുള്ള വന്യജീവി നിയമത്തിന്റെ അടിസ്ഥാനത്തില്‍, തങ്ങളുടെ താമസസ്ഥലങ്ങളിലോ കൃഷിയിടങ്ങളിലോ അതിക്രമിച്ചുകയറുന്ന വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. സ്വയരക്ഷയ്ക്കായി മൃഗങ്ങളെ ആക്രമിക്കുന്ന ആളുകള്‍ക്ക് സംരക്ഷണം നല്‍കാനും കുറ്റാരോപണങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കാനും നിയമം ഭേദഗതി ചെയ്യണം.കൂടുതല്‍ ജീവഹാനി തടയുന്നതിനും വനത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ നിയന്ത്രിക്കുന്നതിനും, അവിടെ നിന്ന് 500 മീറ്റര്‍ ഉള്‍ഭാഗത്ത് വനാതിര്‍ത്തി ഹ്യൂമന്‍ സെന്‍സിറ്റീവ് സോണ്‍ (Human Sensitive Zone) ഉണ്ടായിരിക്കണം, അങ്ങനെയുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ നിയന്ത്രിക്കണം.വന്യമൃഗങ്ങളുടെ അക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൃഷി നശിച്ചവര്‍ക്കും ആറു മാസത്തിനകം ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ വാഹനാപകട ട്രൈബൂണല്‍ (MACT) മാതൃകയില്‍ പ്രത്യേക ട്രൈബൂണല്‍ രൂപീകരിക്കണം- അദ്ദേഹം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.