Sections

നിങ്ങളുടെ മിണ്ടാപ്രാണികളെയും ഇന്‍ഷൂര്‍ ചെയ്യാന്‍ മറക്കല്ലേ

Friday, Nov 05, 2021
Reported By Admin
cow

പ്രീമിയം തുകയുടെ കര്‍ഷക വിഹിതം അടയ്ക്കാനുള്ള ചലാനും സോഫ്റ്റ് വെയറില്‍ നിന്നു ലഭിക്കും 

 

മനുഷ്യരെപ്പോലെ കന്നുകാലികളെയും ഇപ്പോള്‍ ഓണ്‍ലൈനായി ഇന്‍ഷൂര്‍ ചെയ്യാം. മൃഗസംരക്ഷണ വകുപ്പാണ് സമഗ്ര കന്നുകാലി ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഗോ മിത്ര ഇന്‍ഷൂറന്‍സ് സോഫ്റ്റ് വെയര്‍ സജ്ജമാക്കിയിട്ടുണ്ട് .

അത്യുല്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക മരണമോ പാല്‍ ഉല്പാദനത്തില്‍ കുറവോ വരുന്ന കര്‍ഷക കുടുംബത്തിന് അതിജീവനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് കന്നുകാലി ഇന്‍ഷൂറന്‍സ് നടപ്പാക്കി വരുന്നത്.

പുതിയ സോഫ്റ്റ് വെയറിലൂടെ ഇന്‍ഷൂറന്‍സിനുള്ള അപേക്ഷ പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് മൃഗാശുപത്രികളില്‍ എത്തണം. ഉരുക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഉടമയായ കര്‍ഷകന്റെ വിവരങ്ങളും ആശുപത്രിയിലെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കും. പ്രീമിയം തുകയുടെ കര്‍ഷക വിഹിതം അടയ്ക്കാനുള്ള ചലാനും സോഫ്റ്റ് വെയറില്‍ നിന്നു ലഭിക്കും .

പോളിസി രേഖയും സോഫ്റ്റ് വെയറില്‍ നിന്നു ലഭ്യമാകും. ക്ലെയിം സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും തീര്‍പ്പാകുന്നതുവരെ നിരീക്ഷിക്കാനുള്ള സൗകര്യവും സോഫ്റ്റ് വെയറിലുണ്ട് .കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0471-2302283
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.