- Trending Now:
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ടൂൾസ് ആൻഡ് മെഷറിങ് ഇൻസ്ട്രുമെന്റ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279, 2597284.
കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ 2024-25 ലെ ഇന്റർകൊളീജിയറ്റ് മത്സരങ്ങൾക്കുള്ള സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 17 ഉച്ചക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ് സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക. ഫോൺ: 0497 2780226
വുമൺ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിലേക്കായി അടുത്ത 2024 ഒക്ടോബർ മുതൽ ഒരു വർഷ കാലയളവിലേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ട് മണിവരെ. ഫോൺ: 0497 2996566.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 50 എണ്ണം സിന്തറ്റിക് ഫ്ലോർ മാറ്റുകൾ നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2562436.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ഒരു യുറേക്കാ ഫോർബ് അക്വാഗാർഡ് യുടിസി+ആർഒ+യുവി മോഡൽ വാട്ടർ പ്യൂരിഫൈയർ ഇൻസ്റ്റാൾ ചെയ്ത് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 17 ന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2562436.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.