Sections

വിവിധ സാമഗ്രികൾ ലഭ്യമാക്കുന്നതിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, May 27, 2023
Reported By Admin
Tenders Invited

ക്വട്ടേഷനുകൾ ക്ഷണിച്ചു


ഉപയോഗശൂന്യമായ വസ്തുക്കൾ കണ്ടം ചെയ്ത് നീക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ആശുപത്രി ഉപകരണങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ കണ്ടം ചെയ്ത് നീക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ ആറിന് വൈകിട്ട് മൂന്നിനകം നൽകണം. ജൂൺ ഏഴിന് രാവിലെ 11 ന് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 04829 216361

വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ജൂൺ മുതൽ 2023 - 24 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ ദർഘാസ് സ്വീകരിക്കും. 12ന് ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677

പ്രീ സ്കൂൾ കിറ്റുകൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു

മുല്ലശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 100 അംഗൻവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റുകൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 0487-2265570, 8111802521.

വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടിഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 സി സിക്ക് മുകളിലുള്ള ഏഴ് സീറ്റുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ നേരിട്ടും തപാൽ /സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2992620

യൂണിഫോം തുന്നിനല്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അന്തേവാസികൾക്ക് യൂണിഫോം തുന്നിനല്കുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളിൽ/ തയ്യൽക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ രണ്ടിന് വൈകീട്ട് നാല് മണി. ഫോൺ: 0480 2960400.

ചെരുപ്പുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷന് പുറത്ത് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് ചെരുപ്പുകൾ ലഭ്യമാക്കുന്നതിന് എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ രണ്ടിന് വൈകീട്ട് മൂന്ന് മണി. ക്വട്ടേഷനിൽ ഓരോ ഇനത്തിന്റെയും തുക പ്രത്യേകം രേഖപ്പെടുത്തണം. ഫോൺ: 0480 2960400.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.