Sections

നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കണോ? അതും സൗജന്യമായി.ഇതാ അതിനുള്ള സുവർണ്ണാവസരം 

Sunday, Apr 10, 2022
Reported By Admin
Free promotion

നിരവധി പേരുടെ കഥയും സംരംഭവും ഈ ചെറിയ വലിയ ലോകത്തിന് മുന്നിൽ ഞങ്ങൾ അവതരിപ്പിച്ചു

 

ഐടി ജോലിയിലായിരുന്ന നീതു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ ഓൺലൈൻ ബൗട്ടിക്ക് തുടങ്ങാൻ തീരുമാനിച്ചു. അത്യാവശ്യം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ബിസിനസ് വർധിപ്പിക്കുന്ന വഴികൾ നീതു ആലോചിച്ചുകൊണ്ടിരുന്നു. കൂടുതൽ ബിസിനസ് ലഭിക്കണമെങ്കിൽ കൂടുതൽ ആളുകൾ തൻ്റെ സംരംഭം അറിയണം എന്ന് നീതുവിന് മനസിലായി. അതിനായി എന്ത് ചെയ്യാമെന്നാണ് നീതു ആലോചിച്ചത്. ഓൺലൈനിൽ പരസ്യം കൊടുക്കുന്നുണ്ടെങ്കിലും അതിൽ ഒരു വിശ്വാസ്യത ആളുകൾക്ക് തോന്നുമോ? എന്റെ ബിസിനസ് കൊള്ളാമെന്ന് ഞാൻ തന്നെ പറയുന്നത് അത്ര വിശ്വാസ യോഗ്യമല്ലലോ. പക്ഷെ തന്റെയും തന്റെ സംരംഭത്തിന്റെയും കഥ വിശ്വാസയോഗ്യമായ ഒരു മാധ്യമത്തിൽ വന്നാൽ നല്ലതെന്ന് തോന്നിയ നീതു ബിസിനസ് വളരാൻ സഹായിക്കുന്ന അനുയോജ്യ ഓൺലൈൻ പോർട്ടലായ 'ദി ലോക്കൽ ഇക്കോണമി'യിലേക്ക് ബന്ധപ്പെടുന്നു. 

                                    

വിശ്വസ്തതയോടെ ബിസിനസ് ചെയ്യുന്ന വനിതാ സംരംഭകയായ നീതുവിനെ സഹായിക്കാൻ 'ദി ലോക്കൽ ഇക്കണോമിക്ക്' സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ പ്രതിനിധി നീതുവിനെ ബന്ധപ്പെടുകയും നീതു തന്റെയും തന്റെ സംരംഭത്തിന്റെയും കഥ പറയുകയും അത് ഞങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതും ഒരു രൂപ പോലും നീതുവിന് ചെലവില്ലാതെ. അത് വഴി കൂടുതൽ ബിസിനസ് ലഭിച്ചതിലുപരി തനിക്ക് പൊതു സമൂഹത്തിനിടയിൽ ഒരു അംഗീകാരം ലഭിച്ചതായി നീതു സാക്ഷ്യപ്പെടുത്തുന്നു. 'ഞാൻ എന്ത് ചെയ്യുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് 'ദി ലോക്കൽ ഇക്കണോമിയിൽ' വന്ന ഈ വാർത്ത കാണിച്ചു കൊടുക്കുകയോ അയയ്ച്ചു കൊടുക്കുകയോ ചെയ്താൽ മതി. ബിസിനസും ജീവിതവും ഏറെക്കാലം മുന്നോട്ട് പോയി കഴിഞ് തിരിഞ്ഞു നോക്കുമ്പോൾ നമ്മളൊക്കെ ഇവിടെ ഉണ്ടായിരുന്നെന്നും നമ്മൾക്ക് ഇങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടായിരുന്നെന്നും കുറേയാളുകൾ എങ്കിലും ഇതിലൂടെ ഓർക്കുമല്ലോ".

നീതുവിനെ പോലെ നിരവധി പേരുടെ കഥയും സംരംഭവും ഈ ചെറിയ വലിയ ലോകത്തിന് മുന്നിൽ ഞങ്ങൾ അവതരിപ്പിച്ചു. നിങ്ങളുടെ ബിസിനസ്, അത് ചെറുതോ വലുതോ ആകട്ടെ. അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഇതാ 'ദി ലോക്കൽ ഇക്കോണമി' അവസരം ഒരുക്കുന്നു. നിങ്ങളുടെ സംരംഭത്തിന് ഒരു കഥയുണ്ടാകില്ലേ? നിങ്ങൾ ഈ സംരംഭത്തിലേക്ക് എങ്ങനെ എത്തിയെന്ന് നിങ്ങൾക്ക് പറയാനുണ്ടാകില്ലേ? ആ കഥ കേൾക്കാനും അത് വായനക്കാരിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് കഴിയും. അതും സൗജന്യമായി. കൂടുതൽ അറിയാൻ +91 9746172143 എന്ന നമ്പറിലേക്ക് വിളിക്കുകയോ whatsapp മെസ്സേജ് അയയ്ക്കുയോ ചെയ്യുക. അല്ലെങ്കിൽ info@thelocaleconomy.in ലേക്ക് മെയിൽ അയയ്ക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.