- Trending Now:
ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരിച്ചു
വയനാട്: ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ ക്വാറി ഉൽപ്പന്നങ്ങളുടെ വില ഏകീകരിക്കാൻ തീരുമാനം. സർക്കാരിൽ നിന്നും മറ്റൊരു തീരുമാനം വരുന്നതുവരെ ജില്ലയിൽ എല്ലാ ക്വാറി ഉൽപ്പന്നങ്ങൾക്കും 2023 മാർച്ച് 31 ന് നിലവിലുണ്ടായിരുന്ന വിലയിൽ നിന്നും 2 രൂപ വർദ്ധിപ്പിക്കാൻ യോഗം തീരുമാനിച്ചു.ക്വാറി ഉടമകൾ, ക്രഷർ ഓണേഴ്സ്, കോൺട്രാക്ടർമാരുടെ വിവിധ സംഘടനാ പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികൾ, തൊഴിലാളികളുടെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.