Sections

പഞ്ചാബ് നാഷണൽ ബാങ്ക് വിജിലൻസ് വാരാചരണം

Tuesday, Oct 28, 2025
Reported By Admin
PNB launches Vigilance Awareness Week 2025

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള കോർപ്പറേറ്റ് ഓഫീസിൽ വിജിലൻസ് അവബോധ വാരം-2025 ന് തുടക്കം കുറിച്ചു. ബാങ്കിന്റെ എംഡിയും സിഇഒയുമായ അശോക് ചന്ദ്രയും സിവിഒ രാഘവേന്ദ്ര കുമാറും ജീവനക്കാർക്ക് സമഗ്രത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി. മഹാപത്ര, ഡി. സുരേന്ദ്രൻ എന്നിവരും പ്രസംഗിച്ചു. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പിഎൻബി 2025 ഒക്ടോബർ 27 മുതൽ നവംബർ 2 വരെ വിജിലൻസ് അവബോധ വാരമായി ആഘോഷിക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.