- Trending Now:
ഡൽഹി: കുട്ടികൾക്കായുള്ള എൻപിഎസ് വാത്സല്യ അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യം മൊബൈൽ ബാങ്കിംഗ് ആപ്പായ പിഎൻബി വൺ വഴി ലഭ്യമാക്കി പഞ്ചാബ് നാഷണൽ ബാങ്ക്.
ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ ഡിജിറ്റൽ സംരംഭത്തിലൂടെ, ഉപഭോക്താക്കൾക്ക് എൻപിഎസ് വാത്സല്യ അക്കൗണ്ടിലേക്കും (മൈനർ), സാധാരണ എൻപിഎസ് അക്കൗണ്ടിലേക്കും ഇനിമുതൽ പിഎൻബി വൺ വഴി ഓൺലൈനായി എളുപ്പത്തിൽ വരിക്കാരാകാനും പണം നിക്ഷേപിക്കാനും സാധിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഉറപ്പാക്കാൻ ഇത് സഹായിക്കും. പെൻഷൻ പദ്ധതികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പിഎൻബിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
പിഎൻബി വൺ ആപ്പ് വഴി അക്കൗണ്ട് തുറക്കാനായി, വ്യൂ ഓൾ -> എൻപിഎസ് -> സബ്സ്ക്രൈബർ റെജിസ്ട്രേഷൻ എന്നതിൽ പ്രവേശിച്ച് എൻപിഎസ് വാത്സല്യ (മൈനർ) തിരഞ്ഞെടുക്കുക. തുടർന്ന് ആധാർ, സികെവൈസി, പാൻ, അല്ലെങ്കിൽ ഡിജിലോക്കർ എന്നിവ ഉപയോഗിച്ച് ഇ-കെവൈസി പൂർത്തിയാക്കിയ ശേഷം, കുട്ടിയുടെ ജനനത്തീയതി തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്പോർട്ട്) അപ്ലോഡ് ചെയ്യുക. ആദ്യ നിക്ഷേപം നടത്തുന്നതോടെ അക്കൗണ്ട് സജീവമാവുകയും ഒരു പിആർഎഎൻ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.